NATIONALNEWS
'ഫ്രാന്‍സിലെ സംഭവത്തില്‍ പ്രതികാരം':  ഇന്ത്യന്‍ ഇസ്‌ലാമിക്  കള്‍ച്ചറല്‍ സെന്ററിന് നേരെ ഹിന്ദു സേനയുടെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 01, 04:55 pm
Sunday, 1st November 2020, 10:25 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ സൈന്‍ ബോര്‍ഡ് ഹിന്ദു സേന പ്രവര്‍ത്തകര്‍ നശിപ്പിച്ചു. സംഘമായി എത്തിയ ഹിന്ദുത്വവാദികള്‍ സൈന്‍ ബോര്‍ഡില്‍ ഇസ്ലാമിക് ടെററിസ്റ്റ് സെന്റര്‍ എന്ന പോസ്റ്ററുകള്‍ പതിപ്പിക്കുകയായിരുന്നു. ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഹിന്ദു സേന ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്ത പറഞ്ഞു.

ഫ്രാന്‍സിലും ഇന്ത്യയിലെ മറ്റിടങ്ങളിലും മുസ്ലിം സമുദായം നടത്തുന്ന ‘തീവ്രവാദ’ പ്രവര്‍ത്തനങ്ങളോടുള്ള ദേഷ്യം കാരണമാണ് ഇന്ത്യന്‍ ഇസ്‌ലാമിക്  കള്‍ച്ചറല്‍ സെന്ററിന്റെ നേരെയുള്ള ആക്രമണം എന്ന് ഇയാള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

”ഫ്രാന്‍സില്‍ തീവ്രവാദ ആക്രമണങ്ങള്‍ തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഈ ഭീകരതയ്ക്കെതിരെ ശബ്ദമുയര്‍ത്താന്‍ എല്ലാവരും ഒത്തുചേരുന്നു. ഇത്തരം പ്രവൃത്തികളെ പിന്തുണച്ച് ഇസ്‌ലാമിക് തീവ്രവാദികള്‍ പരസ്യമായി നിലകൊള്ളുന്നുണ്ട്. മധ്യപ്രദേശിലെ ഭോപ്പാലിലും ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലിം സര്‍വകലാശാലയിലും സംഭവിച്ചത് അതാണ്,” ഹിന്ദു സേന പറഞ്ഞു.

ഇതാദ്യമായല്ല ഹിന്ദുസേന പൊതു സ്വത്ത് നശിപ്പിക്കുന്നത്. ജൂണ്‍ മാസത്തില്‍ ചൈനീസ് എംബസി സൈന്‍ബോര്‍ഡും നശിപ്പിച്ചിരുന്നു. ‘ചൈന ഒരു രാജ്യദ്രോഹിയാണ്, ഇന്ത്യ-ചൈന ബൈ ബൈ’ എന്ന പോസ്റ്ററായിരുന്നു അന്ന് ഹിന്ദുത്വ ഗ്രൂപ്പ് പതിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Terrorist Centre’: Hindu Sena defaces signboard of Islamic Centre in Delhi