ന്യൂദല്‍ഹി: ഇന്ധനനിരക്ക് ലിറ്ററിന് 2.5 രൂപ കുറച്ച് കൊണ്ട് കേന്ദ്രത്തിന്റെ തീരുമാനത്തിന് പീന്നാലെ ഇന്ധനനികുതി കുറച്ചു പത്ത് സംസ്ഥാനങ്ങള്‍. സംസ്ഥാനങ്ങളോട് നിരക്ക് കുറക്കാന്‍ അരുണ്‍ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബി.ജെ.പി ഭരിക്കുന്ന പത്ത് സംസ്ഥാനങ്ങള്‍ 2.5 രൂപ കുറച്ചത്.
കേന്ദ്രം കുറച്ച നിരക്കിന് പുറമേ 2.5 രൂപയാണ് പത്ത് സംസ്ഥാനങ്ങള്‍ കുറച്ചത്. ഫലത്തില്‍ ഈ സംസ്ഥാനങ്ങളില്‍ ഇന്ധനവില 5 രൂപ കുറയും. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് വില കുറച്ച് കൊണ്ട് ആദ്യം ഉത്തരവിറക്കിയത്. ഈ സംസ്ഥാനങ്ങള്‍ക്ക് പുറമേ യു. പി, ഛാത്തിസ്ഗാഢ്, ജാര്‍ഖണ്ഡ്, ത്രിപുര, മധ്യപ്രദേശ് ,ഹിമാചല്‍പ്രദേശ്, ഹരിയാന, അസം തുടങ്ങിയ സംസ്ഥാനങ്ങളും വില കുറക്കാന്‍ തീരുമാനിച്ചു.
Also Read: നിങ്ങളുടെ തട്ടിപ്പ് മനസിലാകാത്തവരാണോ ജനങ്ങള്‍; തെരഞ്ഞെടുപ്പ് അടുക്കെ ഇന്ധന വിലകുറച്ച കേന്ദ്രനടപടിയെ വിമര്‍ശിച്ച് എം.ബി രാജേഷ്
ഇന്ന് അര്‍ദ്ധരാത്രി മുതലാണ് പുതിയ നിരക്ക് നിലവില്‍ വരുന്നത്. കേന്ദ്രം കുറച്ച 2.5 രൂപക്ക് പുറമേ മഹാരാഷ്ട്ര സര്‍ക്കാരും ലിറ്ററിന് 2.5 രൂപ കുറക്കുന്നു എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവീസ് ട്വീറ്റ് ചെയ്തു.
വലിയ വര്‍ധന വരുത്തിയ ശേഷം ചെറിയ കുറവ് വരുത്തുകയാണ് ജെയ്റ്റ്ലി ചെയ്തതെന്നും അതിനെ വലിയ കാര്യമായി സംസ്ഥാനം കാണുന്നില്ലെന്നും തോമസ് ഐസക് നേരത്തെ ,സംസ്ഥാന ധനകാര്യ മന്ത്രി പറഞ്ഞിരുന്നു.
ആദ്യം ജെയ്റ്റ്ലി വര്‍ധിപ്പിച്ച നികുതി കുറയ്ക്കണം. 9 രൂപയോളം നികുതി കൂട്ടിയ ശേഷം 1.50 രൂപയാണ് ഇപ്പോള്‍ കുറച്ചത്. കേരള സര്‍ക്കാര്‍ ഇതിന് മുന്‍പ് തന്നെ നികുതി കുറച്ചുകഴിഞ്ഞു. അദ്ദേഹം ധനകാര്യമന്ത്രിയായതിന് പിന്നാലെയാണ് വലിയ തോതില്‍ നികുതി വര്‍ധിപ്പിച്ചത്. ഇപ്പോള്‍ 10 ശതമാനം മാത്രമാണ് നികുതിയിനത്തില്‍ കുറച്ചത്. ഇനി 90 ശതമാനം കുറക്കട്ടെ. അപ്പോള്‍ ആലോചിക്കാം എന്നാണ് തോമസ് ഐസക്ക് പറഞ്ഞത്.