ആളുകള്‍ ടൊവിനോയെ ഇത്രയും ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത് അദ്ദേഹം അര്‍ഹിക്കുന്നുണ്ടെന്ന് നടി തന്‍വി റാം. സിനിമാ പശ്ചാത്തലങ്ങളൊന്നുമില്ലാതെ ഈ നിലയിലെത്താമെന്ന് അദ്ദേഹം കാണിച്ചുതന്നുവെന്നും അത് തനിക്ക് വലിയ പ്രചോദനമാണെന്നും തന്‍വി പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ടൊവിനോയെ പറ്റി സംസാരിച്ചത്.
‘ആളുകള്‍ ഇത്രയും ഇഷ്ടം കാണിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം അത് അര്‍ഹിക്കുന്നുണ്ട്. തുടക്കം മുതല്‍ ചെയ്ത ഹാര്‍ഡ് വര്‍ക്കിന്റെ റിസള്‍ട്ടാണ് ടൊവിനോക്ക് കിട്ടുന്നത്. അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ സിനിമയില്‍ വേറെ ബാക്ക്ഗ്രൗണ്ടുകളൊന്നുമില്ലായിരുന്നു. സിനിമാ പശ്ചാത്തലങ്ങളൊന്നുമില്ലെങ്കിലും ഈ നിലയില്‍ എത്താം എന്ന് ടൊവിനോ കാണിച്ചു തന്നു. അദ്ദേഹം ഒരു പ്രചോദനമാണ്.
അമ്പിളി കഴിഞ്ഞ ഉടന്‍ വന്ന സിനിമയാണ് 2018. 2019ല്‍ ഷൂട്ട് തുടങ്ങിയിരുന്നു. രണ്ടാമത്തെ സിനിമ എന്നൊരു ഇമോഷണല്‍ അറ്റാച്ച്‌മെന്റുണ്ട്. വലിയ സിനിമയാണ്. നല്ല പ്രൊഡക്ഷന്‍ കമ്പനിയാണ്. ജൂഡേട്ടന്റെ സിനിമയാണ്. ടൊവിനോയുടെ പെയറാണ്. ആ എക്‌സൈറ്റ്‌മെന്റ് തുടക്കം മുതലുണ്ടായിരുന്നു.
ഇത്രയും നീണ്ട് പോയതുകൊണ്ട് ഈ പ്രോജക്ട് ഡ്രോപ്പ് ചെയ്യുമോ എന്നൊക്കെ സംസാരമുണ്ടായിരുന്നു. അതുകൊണ്ട് ഇതിന്റെ റൈറ്ററായ അഖിലിന് മെസേജ് അയക്കുമായിരുന്നു. അത്രയും കാലം കാത്തുനിന്ന് ഷൂട്ട് റീസ്റ്റാര്‍ട്ട് ചെയ്തതാണ്. ഒടുവില്‍ തിയേറ്ററില്‍ വന്നു. ഇത്രയും നാള്‍ കാത്തുനിന്നതിന്റെ റിസള്‍ട്ടാണ്,’ തന്‍വി പറഞ്ഞു.
2018ലെ ഇരുവരുടെയും പ്രകടനത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നു. മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രം നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആസിഫ് അലി, ലാല്‍, വിനീത് ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.