Advertisement
bjp
വേണ്ട പോലെ പരിഗണിക്കുന്നില്ല; തമിഴ്‌നാട്ടില്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 02, 06:01 pm
Tuesday, 2nd July 2019, 11:31 pm

ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ച് ബി.ജെ.പി തമിഴ്‌നാട് ഘടകം. പാര്‍ട്ടി വക്താക്കളോട് ഇനി ചാനലിനും ചര്‍ച്ചക്ക് പോവേണ്ടെന്ന് നിര്‍ദേശം നല്‍കി കഴിഞ്ഞു.

സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷ തമിഴിസൈ സൗന്ദരരാജന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി വക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി. ബി.ജെ.പിയോട് പ്രതികൂലമായി പ്രതികരിക്കുന്നുവെന്നും തുല്യമായ അവസരം ബി.ജെ.പി വക്താക്കള്‍ക്ക് ചര്‍ച്ചകളില്‍ നിന്ന് അനുവദിക്കുന്നില്ലെന്നാണ് തമിഴിസൈ സൗന്ദരരാജന്റെ ആക്ഷേപം.

നേരത്ത കേരളത്തിലും കുറച്ചു നാള്‍ ബി.ജെ.പി ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌ക്കരിച്ചിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലും ഉള്ള ബഹിഷ്‌ക്കരണം.