ഹൈദരാബാദ്: നടി തമന്ന ഭാട്ടിയയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ താരത്തിനെ പ്രവേശിപ്പിച്ചെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു.
വെബ് സീരീസിന്റെ ഷൂട്ടിംഗിനായി താരം ഹൈദരാബാദിലായിരുന്നു.എന്നാല്‍ തമന്ന ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ താരത്തിന്റെ മാതാപിതാക്കള്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചിരുന്നു.
തമന്ന തന്നെയാണ് സോഷ്യല്‍ മീഡിയിലൂടെ കുടുംബത്തിന്റെ കൊവിഡ് ഫലം പുറത്തുവിട്ടത്. അന്ന് തമന്നയ്ക്ക് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നെങ്കിലും റിസള്‍ട്ട് നെഗറ്റീവ് ആയിരുന്നു.
അതേസമയം ബോളിവുഡ് ചിത്രം അന്ധാധുനില്‍ തമന്ന പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിലെ സുപ്രധാന കഥാപാത്രമായ സിമിയായിട്ടാണ് തമന്ന എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദിയില്‍ തബുവായിരുന്നു ഈ റോളില്‍ എത്തിയത്.
നേരത്തെ തബുവിന്റെ റോളില്‍ നയന്‍താര എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. തൊട്ടുപിന്നാലെ രമ്യാ കൃഷ്ണന്‍ ഈ റോള്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മെര്‍ലപക്ക ഗാന്ധി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഥിന്‍, തമന്ന, നബ നടേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക