ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ ഇടം നേടി മലയാളി താരം തഹ്‌സിന്‍ മുഹമ്മദ് ജംഷിദ്. 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഖത്തര്‍ ടീമിലാണ് തഹ്‌സിന്‍ ഇടം നേടിയത്. കണ്ണൂര്‍ സ്വദേശിയായ ഈ 17 കാരന്റെ ഫുട്‌ബോള്‍ മികവ് നേരത്തെ തന്നെ വലിയ രീതിയില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
ഖത്തറിലെ ആസ്പിയര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലൂടെയാണ് തഹ്‌സിന്‍ ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയത്. ഈ ടീമുകള്‍ക്ക് വേണ്ടി നടത്തിയ മിന്നും പ്രകടനങ്ങളാണ് മലയാളി താരത്തെ ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധേയമാക്കിയത്.
ജൂണ്‍ ആറിന് അഫ്ഗാനിസ്ഥാനിരെയും ജൂണ്‍ 11ന് ഇന്ത്യക്കെതിരെയും ആണ് ഖത്തറിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ ഉള്ളത്. ഈ മത്സരങ്ങളില്‍ ഖത്തര്‍ ടീമിനായി ബൂട്ട് കെട്ടാന്‍ തഹ്‌സിനും ഉണ്ടാവും.
അതേസമയം നേരത്തെ തന്നെ തഹ്‌സില്‍ ഖത്തര്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ തന്റെ പേര് എഴുതി ചേര്‍ത്തിരുന്നു. ഖത്തര്‍ സ്റ്റാര്‍ ഫുട്‌ബോള്‍ ലീഗിന്റെ ചരിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ എന്ന ചരിത്രനേട്ടം തഹ്‌സിന്‍ സ്വന്തമാക്കിയിരുന്നു.
ഖത്തര്‍ ക്ലബ്ബായ അല്‍ ദുഹൈലിന്റെ താരമായ തഹ്‌സില്‍ ഏപ്രില്‍ ഒന്നിന് നടന്ന അല്‍ ദുഹൈലിനെതിരെയുള്ള മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ കളത്തിലിറങ്ങിയതിന് തഹ്‌സിന്‍ ഇറങ്ങിയിരുന്നു.
മത്സരത്തിന്റെ 88ാം മിനിട്ടില്‍ ഇബ്രാഹിമ ദിയാലോയുടെ പകരക്കാരനായാണ് മലയാളി താരം കളത്തില്‍ ഇറങ്ങിയത്. ഇതിനു പിന്നാലെയാണ് തഹ്‌സിന്‍ ഖത്തര്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലേക്ക് നടന്നു കയറിയത്.