കോഹ്‌ലിയൊരു റെക്കോഡിട്ടാല്‍ ഈ ബാബര്‍ അത് തകര്‍ത്തിരിക്കും: ആകാശ് ചോപ്ര
ICC T-20 WORLD CUP
കോഹ്‌ലിയൊരു റെക്കോഡിട്ടാല്‍ ഈ ബാബര്‍ അത് തകര്‍ത്തിരിക്കും: ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th October 2021, 2:17 pm

മുംബൈ: പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. കോഹ്‌ലി സൃഷ്ടിക്കുന്ന ഓരോ റെക്കോഡും ബാബര്‍ പിന്തുടര്‍ന്ന് തകര്‍ക്കുകയാണെന്ന് ചോപ്ര പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ ബാബര്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു.

വെറും 26 ഇന്നിംഗ്‌സില്‍ നിന്നാണ് പാക് താരം ഈ നേട്ടത്തിലെത്തിയത്. നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പേരിലായിരുന്നു ഈ റെക്കോഡ്.

30 ഇന്നിംഗ്‌സില്‍ നിന്നാണ് കോഹ്‌ലി ഈ നേട്ടത്തിലെത്തിയത്.

ഈ വര്‍ഷമാദ്യം ടി-20 യില്‍ വേഗത്തില്‍ 2000 റണ്‍സ് എന്ന റെക്കോഡും ബാബര്‍ സ്വന്തമാക്കിയിരുന്നു. 52 ഇന്നിംഗ്‌സില്‍ നിന്നാണ് ബാബര്‍ ഈ നേട്ടത്തിലെത്തിയത്.

56 ഇന്നിംഗ്‌സില്‍ നിന്ന് 2000 ത്തിലെത്തിയ കോഹ്‌ലിയുടെ റെക്കോഡാണ് അപ്പോഴും ബാബര്‍ തകര്‍ത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: T20 World Cup 2021: Whatever record Kohli creates, Babar Azam comes from behind and overtakes it” – Aakash Chopra