India-Australia
ഓസീസ് പര്യടനത്തിലെ ഇന്ത്യയുടെ കണ്ടെത്തല്‍; നടരാജനെ വാനോളം പുകഴ്ത്തി മക്ഗ്രാത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2020 Dec 07, 02:29 pm
Monday, 7th December 2020, 7:59 pm

സിഡ്‌നി: ഓസീസ് പര്യടനത്തിലെ ഇന്ത്യയുടെ കണ്ടെത്തലാണ് ടി. നടരാജനെന്ന് ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്ത്. നടരാജനില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘അദ്ദേഹം വളരെയധികം ആകര്‍ഷിക്കപ്പെടുന്നു. ഈ പര്യടനത്തില്‍ ഇന്ത്യയുടെ കണ്ടെത്തലാണ് അദ്ദേഹം’, മക്ഗ്രാത്ത് പറഞ്ഞു.

കഴിഞ്ഞ രണ്ട് ടി-20യിലും മികച്ച പ്രകടനമാണ് നടരാജന്‍ കാഴ്ചവെച്ചത്. ആദ്യകളിയില്‍ മൂന്നുവിക്കറ്റും രണ്ടാം കളിയില്‍ രണ്ട് വിക്കറ്റുമാണ് നടരാജന്‍ വീഴ്ത്തിയത്.

ബുംറയ്ക്ക് പിന്നാലെ യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് എന്ന പേരും ടനരാജന് ലഭിച്ചിട്ടുണ്ട്. 2020 ഐ.പി.എല്ലില്‍ 16 വിക്കറ്റാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി നടരാജന്‍ നേടിയത്.

ഇതാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി എളുപ്പമാക്കിയത്. ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച നടരാജന്‍ ആ കളിയില്‍ രണ്ട് വിക്കറ്റെടുത്ത് തുടക്കം ഗംഭീരമാക്കിയിരുന്നു.

Content Highlight: T Natarajan is the find of this tour for India, very impressed with him, says Glenn McGrath