00:00 | 00:00
ടി.കെ വാസുവിന് സമരമാണ് ജീവിതം, ജീവിതമാണ് സമരം
ജംഷീന മുല്ലപ്പാട്ട്
2018 Jul 19, 04:12 am
2018 Jul 19, 04:12 am

കേരളത്തിലെ 50 വര്‍ഷത്തെ ജനകീയ സമരങ്ങളുടെയൊപ്പം സഞ്ചരിച്ച ഒരാള്‍. ടി.കെ വാസുവിനെ ഒറ്റവാക്കില്‍ ഇങ്ങനെ രേഖപ്പെടുത്താം. പതിനാറാം വയസ്സില്‍ തുടങ്ങിയതാണ് സമര ജീവിതം. ആദ്യ കാലങ്ങളില്‍ സി.പി.ഐ.എമ്മിനോടൊപ്പം അണിനിരന്ന് തൊഴിലാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു. പിന്നീട് പാര്‍ട്ടി നയങ്ങളേയും ജനങ്ങളോട് പുലര്‍ത്തുന്ന സമീപനത്തേയും ചോദ്യം ചെയ്ത് സംഘടനാ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു. തുടര്‍ന്ന് ജനകീയ സമര വേദികളില്‍ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

ഒരുപക്ഷേ, കേരളം ടി.കെ വാസുവിനെ ഓര്‍ക്കുക ലാലൂര്‍ സമരത്തിന്റെ അമരക്കാരനായാണ്. 25 വര്‍ഷം ലാലൂര്‍ സമരത്തോടൊപ്പം നിലനില്‍ക്കുകയും സമരം വിജയിപ്പിക്കുകയും ചെയ്തു. ഭൂമിക്കു വേണ്ടിയുള്ള സമരങ്ങള്‍, പരിസ്ഥിതി സമരങ്ങള്‍, ദളിത്-ആദിവാസി സമരങ്ങള്‍ തുടങ്ങിയ കേരളത്തിലെ നീതിക്കുവേണ്ടിയുള്ള സമരങ്ങളിലെല്ലാം പങ്കാളിയായി. ടി.കെ വാസുവിന് സമരമാണ് ജീവിതം, ജീവിതമാണ് സമരം.

 

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം