ഡമസ്‌ക്കസ്: രണ്ടാഴ്ചയിലധികമായി നീണ്ടുനിന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഡമസ്‌ക്കസ് സാധാരണ നിലയിലേക്കെത്തുന്നതായി റിപ്പോര്‍ട്ട്. രണ്ടാഴ്ചയക്ക് ശേഷം സിറിയയിലെ സ്‌കൂളുകളും സര്‍വകലാശാലകളും വീണ്ടും തുറന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഡമസ്‌ക്കസ്: രണ്ടാഴ്ചയിലധികമായി നീണ്ടുനിന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഡമസ്‌ക്കസ് സാധാരണ നിലയിലേക്കെത്തുന്നതായി റിപ്പോര്‍ട്ട്. രണ്ടാഴ്ചയക്ക് ശേഷം സിറിയയിലെ സ്‌കൂളുകളും സര്‍വകലാശാലകളും വീണ്ടും തുറന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സര്‍വകലാശാലകളിലെ 80 ശതമാനത്തോളം വിദ്യാര്‍ത്ഥികളും സ്ഥാപനങ്ങളില്‍ എത്തിയതായി ഡമസ്‌ക്കസ് യൂണിവേഴ്‌സിറ്റി ആര്‍ട്‌സ് ഫാക്കല്‍റ്റി ഡീന്‍ അലഹാം പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സ്‌കൂളുകളില്‍ 30 ശതമാനം വിദ്യാര്‍ത്ഥികളും എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സിറിയയില്‍ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുപോവേണ്ടതിനാലാണ് സ്‌കൂളുകളും സര്‍വകലാശാലകളും തുറക്കാന്‍ ഭരണാധികാരികള്‍ ഉത്തരവിറക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും സുരക്ഷിതമായി സ്‌കൂളുകളിലേക്കും വീടുകളിലേക്കും പോയിവരുന്നതിനായുള്ള എല്ലാ സേവനങ്ങളും സജ്ജമാക്കിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ക്രിസ്ത്യന്‍ പള്ളികളിലെ ചടങ്ങുകളും മറ്റും സാധാരണ പോലെ നടക്കുന്നതായും പെട്രോള്‍ ക്ഷാമം കുറഞ്ഞതായും റെസ്‌റ്റോറന്റുകള്‍, ബാറുകള്‍ തുടങ്ങിയ തുറന്നതായുമെല്ലാം ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം അസദില്‍ നിന്നും പുതിയ ഭരണകൂടത്തിലേക്ക് ഭരണം മാറിയിട്ടും സിറിയയില്‍ ഇസ്രഈല്‍ ആക്രമണം തുടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടയിലും സിറിയയിലെ ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മാറുന്നുവെന്നാണ് റിപ്പോര്‍ട്ട്.
2020ന് ശേഷം വടക്കുപടിഞ്ഞാറന്‍ സിറിയ കണ്ട ഏറ്റവും തീവ്രമായ പോരാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടന്നത്. 11 ദിവസത്തെ ഇടവേളയില്‍ സിറിയയിലെ നാല് സുപ്രധാന നഗരങ്ങളാണ് ‘വിമതസംഘം’ പിടിച്ചടക്കിയത്.
ആദ്യം സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ആലപ്പോയും പിന്നീട് ഹമ നഗരവും പിന്നീട് ഒരു ദിവസത്തെ പോരാട്ടത്തിന് ശേഷം ഞായറാഴ്ച പുലര്‍ച്ചെ ഹോംസിന്റെ പൂര്‍ണ നിയന്ത്രണവും ‘വിമതര്‍’ കൈക്കലാക്കുകയായിരുന്നു. ഏറ്റവും ഒടുവിലായി സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസും ‘വിമതസംഘം’ പിടിച്ചടക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അസദ് രാജ്യം വിട്ടത്.
Content Highlight: Syria returns to normal life after ‘rebel’ coup; Schools are reported to have resumed operations