കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിന്റെ ചുവടുപിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും പരിഹസിക്കുന്ന സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റും അതിലെ കമന്റുകളും ചര്‍ച്ചയാകുന്നു. ‘രണ്ടുപേരുടെ പൗരത്വം റദ്ദുചെയ്ത് അവരെ പുതുതായി രൂപംകൊണ്ട കൈലാസ രാജ്യത്തേക്ക് അയച്ചാല്‍ പിന്നെ ഇവിടം ശാന്തം സമാധാനം’ എന്നായിരുന്നു സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റ്.
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വെച്ച കേസില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ ഇക്വഡോറില്‍ സ്വകാര്യ ദ്വീപ് വാങ്ങി സ്ഥാപിച്ച ‘കൈലാസ’ എന്ന രാജ്യത്തെ പരാമര്‍ശിച്ചായിരുന്നു സന്ദീപാനന്ദ ഗിരി ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ അതിനു താഴെ വന്ന കമന്റും അതിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ് ഏറെ ചര്‍ച്ചയായത്. കമന്റ് ഇങ്ങനെയായിരുന്നു- ‘ഭയങ്കര ബുദ്ധി ആണല്ലോ ഷിബു ഏട്ടാ.. അപ്പോള്‍ ഇവര ഭരണം ഏല്‍പ്പിച്ച സംഘികളെ എന്തു ചെയ്യും.’
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതിന് സന്ദീപാനന്ദ ഗിരി നല്‍കിയ മറുപടി ഇങ്ങനെ- ‘അനിയാ, തേനീച്ചക്കൂട്ടില്‍ നിന്നു റാണി ഈച്ചയെ മാറ്റിയാല്‍ ബാക്കിയെല്ലാം പുറകെ വിസയെടുത്തു പൊയ്‌ക്കോളും.’