മലയാളത്തില്‍ ഏറ്റവും ആരാധകരുള്ള സംഗീത സംവിധായകനാണ് സുഷിന് ശ്യാം. 2015ല്‍ സപ്തമശ്രീ തസ്കരാ എന്ന സിനിമക്ക് പശ്ചാത്തലസംഗീതം നല്‍കിക്കൊണ്ടാണ് സുഷിന് സിനിമയിലെത്തിയത്. പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയ സംഗീതസംവിധായകനായി. 2017ല്‍ പറവ എന്ന സിനിമയിലൂടെ പ്രശസ്തനായ സുഷിന് ഇന്ന് മലയാളസിനിമയില്‍ ഏറ്റവും പ്രോമിസിങ്ങായിട്ടുള്ള സംഗീതസംവിധായകനാണ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മല്‍ ബോയ്സാണ് സുഷിന്റെ പുതിയ ചിത്രം.
ചിത്രത്തിന്റെ പ്രൊമോഷനുമായി എറണാകുളം സേക്രട്ട് ഹാര്‍ട്സ് കോളേജില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി നടന്ന സംവാദത്തില്‍ സുഷിന് പറഞ്ഞ കാര്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. മോഹന്‍ലാലും അന്‍വര്‍ റഷീദും ഒന്നിക്കുന്ന സിനിമയില്‍ സുഷിന് സംഗീതം ചെയ്യുന്നുെണ്ടന്ന റൂമര്‍ കേള്‍ക്കുന്നുണ്ട്. അതില്‍ സുഷിന്റെ വക തീപ്പൊരി ബി.ജി.എം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് സുഷിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘സത്യമായിട്ടും അങ്ങനെയൊരു പ്രൊജക്ട് ഉണ്ടോയെന്ന് പോലും എനിക്കറിയില്ല. ഇതെല്ലാം വെറും റൂമറുകളാണ്. ഇല്ലാത്തൊരു സാധനത്തെപ്പറ്റി ഇപ്പോള്‍ പ്രതീക്ഷിക്കാന്‍ കഴിയില്ലല്ലോ. പക്ഷേ അങ്ങനെയൊരു പ്രൊജക്ട് ഉണ്ടെങ്കില്‍ അത് ഞാന്‍ തന്നെ അനൗണ്‍സ് ചെയ്യും. ഇപ്പോള്‍ എന്തായാലും അങ്ങനെയൊരു പ്രൊജക്ട് എന്റെ ചെവിയില്‍ വന്നിട്ടില്ല’ സുഷിന് പറഞ്ഞു.
പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സൗബിന് ഷാഹിര്‍, ഗണപതി, ദീപക് പറമ്പോള്‍, അരുണ്‍ കുര്യന്, അഭിറാം രാധാകൃഷ്ണന് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഷൈജു ഖാലിദ് ഛായാഗ്രഹണവും വിവേക് ഹര്ഷന് എഡിറ്റിങും നിര്‍വഹിക്കുന്നു. ചിത്രം ഫെബ്രുവരി അവസാനം തിയേറ്ററുകളിലെത്തും.
Content Highlight: Sushin Shyam reacts to the rumors about Mohanlal Anwar Rasheed combo movie