ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ തകര്‍പ്പന്‍ വിജയവുമായി മുംബൈ ഇന്ത്യന്‍സ്. മത്സരത്തില്‍ ടോസ് നേടിയ മുംബൈ സണ്‍റൈസ് ഹൈദരാബാദിനെ ആദ്യം ബാറ്റ് ചെയ്യാന്‍ അയച്ചപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് ആണ് ടീമിന് നേടാന്‍ സാധിച്ചത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 17.2 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവ് പുറത്താകാതെ നേടിയ തകര്‍പ്പന്‍ സെഞ്ച്വറി മികവിലാണ് മുംബൈ വിജയം അനായാസമാക്കിയത്.
51 പന്തില്‍ നിന്ന് 6 സിക്‌സറും 12 ഫോറും ഉള്‍പ്പെടെ 102* റണ്‍സാണ് സ്‌കൈ അടിച്ചുകൂട്ടിയത്. 200 പ്ലസ് സ്‌ട്രൈക്ക് റേറ്റിലാണ് സൂര്യ ബാറ്റ് വീശിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡും താരം സ്വന്തമാക്കുകയാണ്. ടി-ട്വന്റിയില്‍ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ താരം ആകാനാണ് സ്‌കൈക്ക് സാധിച്ചത്.
A 𝐒𝐊𝐘 full of shots 😌#MumbaiMeriJaan #MumbaiIndians #MIvSRH pic.twitter.com/tF60g7s2gB
— Mumbai Indians (@mipaltan) May 6, 2024
ടി-ട്വന്റിയില്‍ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം, എണ്ണം
വിരാട് കോഹ്‌ലി -9
രോഹിത് ശര്‍മ – 8
ഋതുരാജ് ഗെയ്ക്വാദ് -6
കെ. എല്‍. രാഹുല്‍ – 6
സൂര്യകുമാര്‍ യാദവ് – 6
THE BEST T20 BATTER…!!!!!
– THE ERA OF SURYAKUMAR YADAV IN T20. 🔥🤯 pic.twitter.com/PJhaifcAJo
— Johns. (@CricCrazyJohns) May 6, 2024
മത്സരത്തില്‍ മുംബൈയുടെ മുന്‍നിര ബാറ്റര്‍ മാര്‍ക്ക് രണ്ടക്കം കാണാന്‍ സാധിക്കാതെ പുറത്തായപ്പോള്‍ 32 പന്തില്‍ 37 റണ്‍സ് നേടി പുറത്താക്കാതെ നിന്ന തിലക് വര്‍മയും യാദവും ചേര്‍ന്നുള്ള മികച്ച കൂട്ടുകെട്ട് മുംബൈയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഹൈദരാബാദിന് വേണ്ടി മാര്‍ക്കോയാന്‍സണ്‍, ഭുവനേശ്വര്‍ കുമാര്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി ട്രാവിസ് ഹെഡ് 30 പന്തില്‍ 48 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ കമ്മിന്‍സ് 17 പന്തില്‍ 35 റണ്‍സ് നേടി പുറത്താകാതെ നിന്നു. നിതീഷ് കുമാര്‍ 15 പന്തില്‍ 20 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു.
മുംബൈ ബൗളിങ് നിരയിലെ സ്പിന്‍ അറ്റാക്കര്‍ പിയൂഷ് ചൗളക്കും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്കും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്താന്‍ സാധിച്ചു.
Content Highlight: Suryakumar Yadav In Record Achievement