പ്രിയ മോഹന്‍ലാല്‍ സാര്‍ നിങ്ങളെ കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ല; അമ്മ മഴവില്ലില്‍ അതിഥിയായി ക്ഷണിച്ചതിന് നന്ദിയുമായി സൂര്യ
Amma Mazhavillu
പ്രിയ മോഹന്‍ലാല്‍ സാര്‍ നിങ്ങളെ കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ല; അമ്മ മഴവില്ലില്‍ അതിഥിയായി ക്ഷണിച്ചതിന് നന്ദിയുമായി സൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th May 2018, 11:41 pm

തിരുവനന്തപുരം:തമിഴിലെന്ന പോലെ മലയാളത്തിലും നിരവധിയാരാധകര്‍ ഉള്ള താരമാണ് സൂര്യ. അത് കൊണ്ട് തന്നെയാണ് കഴിഞ്ഞ ദിവസം മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയില്‍ പ്രത്യേക ക്ഷണിതാവായി തമിഴ് താരം സൂര്യ എത്തിയത്.

മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ നേരിട്ട് ക്ഷണിച്ചതിനെ തുടര്‍ന്നാണ് താരം പരിപാടിക്കെത്തിയത്. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി മലയാളത്തിന്റെ പ്രിയ താരങ്ങള്‍ കലാപരുപാടികള്‍ അവതരിപ്പിച്ചിരുന്നു.

ഇപ്പോള്‍ ഇതാ തന്നെ പരിപാടിയില്‍ പങ്കെടുപ്പിച്ചതിനു “അമ്മ”ക്കു നന്ദിയും, ലാലെട്ടനോടും മമ്മുക്കയോടും ഉള്ള ആദരവും പ്രകടിപ്പിച്ചിരിക്കുകയാണ് താരം ട്വിറ്ററിലൂടെയായിരുന്നു സൂര്യയുടെ നന്ദി പ്രകടനം. മോഹന്‍ലാലിനെ കുറിച്ച് വര്‍ണ്ണിക്കുവാന്‍ വാക്കുകള്‍ ഇല്ലാ എന്നും സൂര്യയുടെ ട്വീറ്റില്‍ പറയുന്നു.


Also Read സ്റ്റേജില്‍ കാലുതെറ്റിവീണിട്ടും ചാടിയെണീറ്റ് നൃത്തം ചെയ്ത് മോഹന്‍ലാല്‍; ഇതാണ് ഡെഡിക്കേഷന്‍ ലെവലെന്ന് ആരാധകര്‍


തന്റെ ജീവിതത്തിലെ അവസ്മരണീയ മുഹൂര്‍ത്തമാണിതെന്നും സൂര്യ പറഞ്ഞു. പ്രിയപ്പെട്ട മോഹന്‍ലാല്‍ സാര്‍! എനിക്ക് നിങ്ങള്‍ ഒരു ഇന്‍സ്പിറേഷന്‍ മാത്രമല്ല, നിങ്ങളുടെ ജീവിതം പോലെ ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു! ഇത്ര വലിയവന്‍ ആയിരുന്നിട്ടും അങ്ങയുടെ ലളിതവും, വിനയവും, കാരുണ്യവും തുളുമ്പുന്ന ആ ജീവിതം അതുപോലെ എന്റെ ജീവിതത്തിലും അനുകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെ വിവരിക്കാന്‍ എനിക്ക് വാക്കുകള്‍ പോരാതെ വരുന്നു സാര്‍! സൂര്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നുവെന്ന് സൂര്യ ഇന്നലെ സ്റ്റേജില്‍ വച്ച് പറഞ്ഞിരുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ പ്രചോദനമാണ് മലയാളസിനിമ ഇവിടെ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും സൂര്യ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.