തിരുവനന്തപുരം: ഇന്ദിരാഗാന്ധി ഭാരത മാതാവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്ദിരാഗാന്ധി കോണ്‍ഗ്രസിന്റെ മാതാവാണെന്നാണ് താന്‍ പഞ്ഞതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.

ഇത്തരം നിലപാട് തുടര്‍ന്നാല്‍ മാധ്യമങ്ങളില്‍ നിന്ന് താന്‍ അകലുമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘ഞാന്‍ ഉപയോഗിച്ച പ്രയോഗത്തില്‍ തെറ്റ് പറ്റിയിട്ടില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കെ. കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ്. ഇന്ദിരാഗാന്ധി കോണ്‍ഗ്രസുകാര്‍ക്ക് ഭാതമാതാവാണെന്നുമാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ ഇന്ദിര ഗാന്ധി ഭാരതമാതാവാണെന്ന അർത്ഥം അതില്‍ ഇല്ല,’ സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇന്ദിരാഗാന്ധി ഭാരതമാതാവാണെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. കരുണാകരനെ ധൈര്യശാലിയായ ഭരണാധികാരിയെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.
കരുണാകരനും സി.പി.ഐ.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഇ.കെ. നയനാരുമാണ് തന്റെ രാഷ്ട്രീയ ഗുരുക്കന്‍മാരെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: suresh gopi clarifies his remarks about indira gandhi