Film News
സുരേഷ് ഗോപിയുടെ ആദ്യ ഒ.ടി.ടി റിലീസ്; ജയരാജിന്റെ അത്ഭുതം വിഷുവിന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Apr 13, 09:45 am
Tuesday, 13th April 2021, 3:15 pm

കൊച്ചി: കളിയാട്ടത്തിന് ശേഷം സുരേഷ് ഗോപിയും ജയരാജും ഒന്നിച്ച അത്ഭുതം ഒടിടി റിലീസിനൊരുങ്ങുന്നു. റൂട്‌സിന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ വിഷു റിലീസായാണ് ചിത്രമെത്തുന്നത്.

ജയരാജിന്റെ നവരസ സീരിസിലെ നാലാമതായെത്തുന്ന ചിത്രമാണ് അത്ഭുതം. ചിത്രം പൂര്‍ണ്ണമായും ചിത്രീകരിച്ചത് ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയില്‍ വച്ചായിരുന്നു.

ദയാവധത്തിന് അനുമതി തേടുന്ന ഒരു മലയാളിയുടെ ജീവിതത്തിലെ സംഭവങ്ങളാണ് അത്ഭുതം പ്രമേയമാക്കുന്നത്. ദയാവധം നടക്കുന്ന ദിവസം രാവിലെ ഒമ്പത് മണി മുതല്‍ പതിനൊന്നര വരെ ആശുപത്രിയില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്.

കേന്ദ്രകഥാപാത്രമായ സുരേഷ് ഗോപിയ്‌ക്കൊപ്പം കെ.പി.എ.സി ലളിത, മംത മോഹന്‍ദാസ്, കാവാലം ശ്രീകുമാര്‍ തുടങ്ങിയവരും ഹോളിവുഡ് നടീനടന്‍മാരും ചിത്രത്തിലുണ്ട്.

രണ്ടേകാല്‍ മണിക്കൂറിലാണ്, ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത് .

ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ചിത്രീകരിച്ച ഫീച്ചര്‍ ഫിലിം എന്ന പേരില്‍ ഈ ചിത്രം ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Suresh Gopi Athbhutham Jayaraj Movie OTT