ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ മിനിസ്‌ക്രീനിൽ എത്തിയ താരമാണ് സുരഭി ലക്ഷ്മി. പിന്നീട് ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി മാറാൻ സുരഭിക്ക് കഴിഞ്ഞിരുന്നു.
ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ മിനിസ്‌ക്രീനിൽ എത്തിയ താരമാണ് സുരഭി ലക്ഷ്മി. പിന്നീട് ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി മാറാൻ സുരഭിക്ക് കഴിഞ്ഞിരുന്നു.
മിന്നാമിന്നുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള നാഷണൽ അവാർഡ് നേടാനും സുരഭിക്ക് സാധിച്ചു. ഇപ്പോൾ തിയേറ്ററിൽ തകർത്തോടുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ വീണ്ടും ഞെട്ടിക്കുകയാണ് സുരഭി ലക്ഷ്മി.
അജയന്റെ രണ്ടാം മോഷണം സിനിമയുടെ പ്രൊമോഷൻ സമയത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സുരഭി. പ്രൊമോഷന്റെ ഭാഗമായി ദി ഹിന്ദു പത്രത്തിന്റെ അഭിമുഖത്തിന് പോയിരിന്നുവെന്നും എന്നാൽ തനിക്ക് ഇംഗ്ലീഷ് അത്ര കംഫർട്ടബിൾ അല്ലാത്തതിനാൽ മലയാളവും തമിഴും കലർത്തിയാണ് സംസാരിച്ചതെന്ന് സുരഭി പറയുന്നു. തന്റെ മലയാളം ഏറ്റവും മനസിലായത് നടി കൃതി ഷെട്ടിക്കാണെന്നും അതിനെ കുറിച്ച് കൃതി തന്നോട് പറഞ്ഞെന്നും സുരഭി പറഞ്ഞു. വണ്ടർ വാൾ മീഡിയയോട് സംസാരിക്കുകയായിരുന്നു സുരഭി.
‘എ.ആർ.എമ്മിന്റെ പ്രൊമോഷന് പോയപ്പോൾ ഹിന്ദുവിന്റെ ഇന്റർവ്യൂവിന് പോയിട്ട് ഞാൻ തമിഴാണ് പറഞ്ഞത്. അവിടെ ചെന്നപ്പോൾ അത് തമിഴ്നാടാണ് എന്നൊരു ചിന്തയാണ് മനസിൽ. ബാക്കി എല്ലാവരും ഇംഗ്ലീഷിലാണ് സംസാരിച്ച് കൊണ്ടിരുന്നത്.
ഞാൻ പറഞ്ഞു, എനിക്ക് ഇംഗ്ലീഷ് അത്ര കംഫർട്ടബിളല്ലായെന്ന്. അതുകൊണ്ട് കുറച്ച് ഇംഗ്ലീഷും കൊഞ്ചം മലയാളവും കൊഞ്ചം തമിഴും ചേർത്ത് സംസാരിക്കാമെന്ന് ഞാൻ പറഞ്ഞു. അതവർക്ക് ഓക്കെയായിരുന്നു.
തിയേറ്റർ ഷോകൾ ചെയ്ത് പരിചയമുള്ളത് കൊണ്ടാണ് അവിടെയും നമ്മൾ രക്ഷപ്പെടുന്നത്. അവർക്കെല്ലാവർക്കും എല്ലാകാര്യവും മനസിലായി. കൃതി ഷെട്ടിക്ക് മനസിലാവുന്ന ഒരേയൊരു മലയാളം എന്റെ മലയാളമായിരുന്നു.
അവൾ പറഞ്ഞു, എനിക്ക് ആകെ മനസിലാവുന്നത് സുരഭി മാമിന്റെ മലയാളമാണ്. അപ്പോൾ എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി. ഞാൻ കൊള്ളാമെന്നും തോന്നി,’സുരഭി ലക്ഷ്മി പറയുന്നു.
അതേസമയം ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ്ബാണ് റിലീസിനൊരുങ്ങുന്ന സുരഭിയുടെ ചിത്രം. ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് റൈഫിൾ ക്ലബ്ബ്. ദിലീഷ് പോത്തൻ, സെന്ന ഹെഗ്‌ഡേ, ഹനുമാൻ കൈൻഡ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Content Highlight: Surabhi Lakshmi Talk About Krithi Shetty