Ipl 2020
പൊരുതി നേടി പഞ്ചാബ്
സ്പോര്‍ട്സ് ഡെസ്‌ക്
2020 Oct 24, 06:09 pm
Saturday, 24th October 2020, 11:39 pm

ദുബായ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തോല്‍വി. പഞ്ചാബ് ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദിന് മറികടക്കാനായില്ല.

ഇരുടീമുകളിലേയും ബൗളര്‍മാരുടെ മികച്ച പ്രകടനം കണ്ട മത്സരത്തില്‍ വിജയം പഞ്ചാബിനൊപ്പം നിന്നു. ക്രിസ് ജോര്‍ദാനും അര്‍ഷ്ദീപും പഞ്ചാബിനായി മൂന്ന് വിക്കറ്റെടുത്തു.

ഹൈദരാബാദിനായി വാര്‍ണര്‍ 35 റണ്‍സെടുത്തു.

മികച്ച പ്രകടനം പുറത്തെടുത്ത സണ്‍റൈസേഴ്സ് ബൗളര്‍മാരാണ് പഞ്ചാബിനെ ചെറിയ സ്‌കോറിലൊതുക്കിയത്. 32 റണ്‍സെടുത്ത നിക്കോളാസ് പൂരന്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്.

സണ്‍റൈസേഴ്സിനായി റാഷിദ് ഖാനും സന്ദീപ് ശര്‍മയും ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Contents Highlight: Sunrisers Hyderabad vs Kings XI Punjab