Entertainment
ചിലരെ വിശേഷിപ്പിക്കാറില്ലേ നല്ല കുട്ടിയെന്ന്, അതാണ് ആ നടി: സണ്ണി വെയ്ന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 08, 06:37 am
Tuesday, 8th April 2025, 12:07 pm

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാനൊപ്പമാണ് സണ്ണി വെയ്ന്‍ എന്ന നടന്‍ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. ഹീറോയായും ക്യാരക്ടര്‍ റോളുകളിലും പിന്നീട് നായക നടനായി ഉയരാനും സണ്ണിക്ക് അധികം കാലം വേണ്ടി വന്നില്ല. കഴിഞ്ഞ വര്‍ഷമിറങ്ങിയ അപ്പന്‍, പെരുമാനി തുടങ്ങിയ ചിത്രങ്ങളിലെ സണ്ണിയുടെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു.

ഇപ്പോള്‍ തന്റെ കൂടെ അഭിനയിച്ച നടിമാരെ കുറിച്ച് സംസാരിക്കുകയാണ് സണ്ണി വെയ്ന്‍. അനുഗ്രഹീതന്‍ ആന്റണി എന്ന സിനിമയില്‍ തന്റെ കൂടെ അഭിനയിച്ചത് ഗൗരി ആണെന്നും വളരെ നല്ല കുട്ടിയും കഴിവുള്ള നടിയുമാണ് ഗൗരിയെന്നും സണ്ണി വെയ്ന്‍ പറയുന്നു.

ചതുര്‍മുഖം എന്ന സിനിമയില്‍ മഞ്ജു വാര്യരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെന്നും എനര്‍ജി പാക്കാണ് മഞ്ജു വാര്യരെന്നും സണ്ണി പറഞ്ഞു. ഒപ്പം അഭിനയിക്കുന്നവരിലേക്കും പോസിറ്റിവിറ്റി പകരുന്ന വ്യക്തിത്വമാണ് മഞ്ജുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

’96 പോലെയൊരു ഹിറ്റ് സിനിമയില്‍ നിന്നാണ് ഗൗരി മലയാളത്തിലേക്ക് വരുന്നത്. കഥ ഇഷ്ടമായത് കൊണ്ട് പല ഓഫറുകള്‍ വേണ്ടെന്ന് വെച്ചാണ് ഗൗരി അനുഗ്രഹീതന്‍ ആന്റണിയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. വളരെ ചെറിയ കുട്ടിയാണെങ്കിലും അവളിത്രയും ബോള്‍ഡായ തീരുമാനമെടുത്തുവെന്നത് ടീമിന് നല്ല എനര്‍ജി തന്നിരുന്നു.

നമ്മളൊക്കെ ചിലരെ വിശേഷിപ്പിക്കാറില്ലേ. ‘നല്ല കുട്ടി’യെന്ന്, അതാണ് ഗൗരി. നല്ല കഴിവുള്ള നടിയാണ്

നമ്മളൊക്കെ ചിലരെ വിശേഷിപ്പിക്കാറില്ലേ. ‘നല്ല കുട്ടി’യെന്ന്, അതാണ് ഗൗരി. നല്ല കഴിവുള്ള നടിയാണ്. ‘മുല്ലേ… മുല്ലേ ‘ എന്ന ഗാനമാണ് ആദ്യം ഷൂട്ട് ചെയ്ത രംഗം. അതോടെ ഞങ്ങള്‍ തമ്മില്‍ സിങ്കായി.

ചതുര്‍മുഖത്തില്‍ മഞ്ജു ചേച്ചിക്കൊപ്പവും അഭിനയിച്ചിരുന്നു. മഞ്ജു ചേച്ചി ഒരു എനര്‍ജി പാക്കാണ്. ആദ്യമായാണ് ഞാനൊരു സിനിമയില്‍ മഞ്ജു ചേച്ചിക്കൊപ്പം അഭിനയിക്കുന്നത്. അത്രയും അനുഭവസമ്പത്തും പ്രതിഭയുമുള്ള വേറൊരു ലെവല്‍ നടിയാണ് മഞ്ജു വാര്യര്‍. കൂടെ അഭിനയിക്കുമ്പോള്‍ എനിക്ക് അല്‍പം ടെന്‍ഷന്‍ ഉണ്ടായിരുന്നു.

അനുഭവസമ്പത്തും പ്രതിഭയുമുള്ള വേറൊരു ലെവല്‍ നടിയാണ് മഞ്ജു വാര്യര്‍

അവരുടെ ഭാഗത്ത് നിന്ന് അഭിനയത്തില്‍ ഒരു തെറ്റും വരില്ലെന്ന് എനിക്കുറപ്പായിരുന്നു. പക്ഷേ എന്റെ കാര്യത്തില്‍ അത്രയും ഉറപ്പ് തോന്നിയില്ല. എന്നാല്‍ ഒന്നു രണ്ട് രംഗങ്ങള്‍ കഴിഞ്ഞപ്പോള്‍ അത് മാറി. ഒപ്പം അഭിനയിക്കുന്നവരിലേക്കും പോസിറ്റിവിറ്റി പകരുന്ന വ്യക്തിത്വമാണ് മഞ്ജു ചേച്ചിയുടേത്,’ സണ്ണി വെയ്ന്‍ പറയുന്നു.

Content highlight: Sunny Wayne Talks About Manju warrier And Gouri Kishan