Awards
സണ്ണി.എം. കപിക്കാടിന് ഫൊക്കാന പുരസ്‌കാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 30, 10:04 am
Saturday, 30th June 2018, 3:34 pm

ഫിലാഡല്‍ഫിയ: ഈ വര്‍ഷത്തെ ഫൊക്കാന അഴീക്കോട് ലേഖന നിരൂപണ പുരസ്‌കാരം സണ്ണി എം കപിക്കാടിന്. അദ്ദേഹത്തിന്റെ ജനതയും ജനാധിപത്യവും എന്ന പുസ്തകത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥി പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

അടുത്തമാസം ജൂലൈ 5 മുതല്‍ 18 വരെ അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ വാലിഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന കണ്‍വെന്‍ഷനോടനുബന്ധിച്ചുള്ള സാഹിത്യ പുരസ്‌കാരങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Image result for sunny m kapikad books janathayum janadhipathyam


ALSO READ; ഇടതു നേതാക്കളുടെ വിമര്‍ശനം ചാനലില്‍ പേരുവരാന്‍ വേണ്ടി: ഇതൊന്നും കാര്യമാക്കേണ്ടെന്ന് A.M.M.Aയോട് ഗണേഷ് കുമാര്‍- ഓഡിയോ പുറത്ത്


ഭാഷാപോഷിണിയുടെ എഡിറ്റര്‍ കെ.സി നാരായണനാണ് ആഗോളതലത്തില്‍ പുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്ത ജഡ്ജിംഗ് കമ്മിറ്റിയുടെ അധ്യക്ഷന്‍. പ്രൊഫ. ഡോ. എസ്. ശാരദക്കുട്ടിയും. പ്രൊഫ.ഡോ.ഷാജി ജേക്കബുമായിരുന്നു മറ്റ് കമ്മിറ്റിയംഗങ്ങള്‍.

അവാര്‍ഡ് ദാതാക്കളായ ഫൊക്കാന സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, സാഹിത്യ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി കുര്യന്‍ എന്നിവര്‍ സംയുക്തമായാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.