മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയും ഓപ്പണര്‍ ശിഖര്‍ ധവാനും ആഭ്യന്തരക്രിക്കറ്റ് കളിക്കാത്തതിനെതിരെ മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ ടീമില്‍ കളിക്കാതിരിക്കുന്ന നീണ്ട ഇടവേളകളില്‍ എന്തിനാണ് ഇരുവരുടെയും ഇഷ്ടത്തിന് ബി.സി.സി.ഐ വഴങ്ങുന്നതെന്ന് ഗവാസ്‌കര്‍ ചോദിച്ചു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താണ് ശിഖര്‍ ധവാന്‍. എന്നാല്‍ ഏകദിന-ടി-20 ടീമില്‍ ഇടം നേടിയിട്ടുണ്ട്. പരമ്പരയിലെ ആദ്യമത്സരം ടെസ്റ്റാണെന്നെരിക്കെ ധവാന് ഇഷ്ടംപോലെ ഒഴിവ് ദിനങ്ങള്‍ കിട്ടുന്നുണ്ട്. എന്നാല്‍ ഈ സമയം ധവാന്‍ മെല്‍ബണില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ്.
ALSO READ: ലൂക്കാ മോഡ്രിച്ച് ബാലന്‍ ഡി ഓറിന് അര്‍ഹനോ?
ധോണിയാകട്ടെ ഓസീസ് പര്യടനത്തിനില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം താരം ടീമിനൊപ്പമില്ല.
ഇംഗ്ലണ്ട് ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ താരങ്ങള്‍ ക്രിക്കറ്റിനെ കുറച്ചുകൂടി ഗൗരവത്തോടെ കാണണമെന്നും ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്നുമാണ് ഗവാസ്‌കറിന്റെ പക്ഷം.
“നമുക്ക് ധോണിയോടെ ധവാനോടോ ചോദിക്കാന്‍ പറ്റില്ല. പക്ഷെ ബി.സി.സി.ഐയോട് ചോദിക്കാം, ആഭ്യന്തരക്രിക്കറ്റ് കളിപ്പിക്കാത്തതെന്തെന്ന് സെലക്ടര്‍മാരോട് ചോദിക്കാം”- ഗവാസ്‌കര്‍ പറഞ്ഞു.
ALSO READ:ബാലന്‍ ഡി ഓര്‍ നേടാന്‍ ഞാന്‍ ഇനിയെന്താണ് ചെയ്യേണ്ടത്: ഗ്രീസ്മാന്‍
ക്രിക്കറ്റ് കളിച്ചുകൊണ്ടാണ് തങ്ങള്‍ ഫോമിലാണെന്ന് താരങ്ങള്‍ തെളിയിക്കേണ്ടത്. ഇരുവരും രഞ്ജി മത്സരങ്ങള്‍ കളിക്കാന്‍ തയ്യാറാകണമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ ധോണിയാണ് കൂടുതല്‍ ശ്രദ്ധാലുവാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ധോണി ഇപ്പോള്‍ വലിയ ഗ്യാപ്പാണ് പിന്തുടരുന്നത്. തന്റെ ഫോമിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ വരുന്ന സാഹചര്യത്തില്‍ ധോണി ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര മത്സരങ്ങള്‍ മികച്ച പരിശീലനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
WATCH THIS VIDEO: