ഒരു ചെറുപ്പക്കാരൻ എപ്പോഴും മയിൽ പീലിയുമായി എന്നെ കാണാൻ വരുന്നത് ഒന്ന് ഓർത്ത് നോക്കൂ, അദ്ദേഹം നമ്മളെ വിട്ടുപോയി, നല്ല ദുഖമുണ്ട്: സുഹാസിനി
Entertainment
ഒരു ചെറുപ്പക്കാരൻ എപ്പോഴും മയിൽ പീലിയുമായി എന്നെ കാണാൻ വരുന്നത് ഒന്ന് ഓർത്ത് നോക്കൂ, അദ്ദേഹം നമ്മളെ വിട്ടുപോയി, നല്ല ദുഖമുണ്ട്: സുഹാസിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th June 2023, 11:59 pm

തന്നെ കാണാൻ വരുമ്പോൾ നടൻ വിവേകിന്റെ കയ്യിൽ എപ്പോഴും ഒരു മയിൽപീലി ഉണ്ടാകുമായിരുന്നെന്ന് നടി സുഹാസിനി. വിവേകിന്റെ ആദ്യ ചിത്രം തന്റെ കൂടെ ആയിരുന്നെന്നും രണ്ടുപേർക്കും ഒരേ പ്രായം ആണെങ്കിലും ചേച്ചി എന്നാണ് വിവേക് വിളിച്ചിരുന്നതെന്നും സുഹാസിനി പറഞ്ഞു. ഇന്ത്യ ഗ്ലിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘വിവേകിന്റെ ആദ്യ ചിത്രം എന്റെ കൂടെയാണ് അഭിനയിച്ചത്. ആ ചിത്രത്തിൽ എന്റെ സഹോദരൻ ആയിട്ടായിരുന്നു അദ്ദേഹത്തിന്റെ റോൾ. അദ്ദേഹവും രമേശ് അരവിന്ദും ഇടക്കൊക്കെ എന്റെ വീട്ടിൽ വരും. ഞങ്ങൾ രണ്ടുപേർക്കും ഒരേ പ്രായമാണ്. എങ്കിലും ചേച്ചി എന്നാണ് എന്നെ വിളിക്കുന്നത്. കയ്യിൽ എപ്പോഴും ഒരു മയിൽ‌പീലി കാണും. അതൊക്കെ ഒരു സ്വപ്നം പോലെ തോന്നുന്നു. ഒന്നാലോചിച്ച് നോക്കൂ ഒരു ചെറുപ്പക്കാരൻ എപ്പോഴും മയിൽ പീലിയുമായി എന്നെ കാണാൻ വരുന്നത്. ഓരോ തവണയും കൊണ്ടുവരുമായിരുന്നു. ഞങ്ങളൊക്കെ ഒരുമിച്ച് സിനിമയിൽ വളർന്നു. അദ്ദേഹം ഇപ്പോൾ വളരെ ഉയരത്തിൽ എവിടെയോ ഇരിക്കുന്നു.

ഞങ്ങൾ എപ്പോഴും കാണാറുണ്ടായിരുന്നു. കാരണം ഞങ്ങൾ ഒരു ജിമ്മിലാണ് ട്രെയിൻ ചെയ്തിരുന്നത്. ജ്യോതിക ടോപ്പിൽ നിൽക്കുന്ന കാലം ആയിരുന്നു. എപ്പോഴും എന്നോട് പറയും ജ്യോതികയെപ്പോലെ വർക്ക്ഔട്ട് ചെയ്യല്ലേയെന്ന്. ഞാൻ പറയും ഞാൻ എന്റെ പ്രായത്തിനനുസരിച്ചുള്ള വർക്ക്ഔട്ടാണ് ചെയ്യുന്നതെന്ന്. ഞങ്ങൾ എപ്പോഴും വഴക്കിട്ടുകൊണ്ടേയിരിക്കും. അദ്ദേഹമിപ്പോൾ നമ്മളെയൊക്കെ വിട്ടുപോയി, നല്ല ദുഖമുണ്ട്,’ സുഹാസിനി പറഞ്ഞു.

Content Highlights: Suhasini on Vivek