ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ത്യയുടെടെ ബാറ്റിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സാണ് ഇന്ത്യ നേടിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. ആദ്യ രണ്ട് മത്സരം വിജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര നേടിയിരുന്നു.
കാര്യവട്ടത്ത് നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ സെഞ്ച്വറി നേടിയിരുന്നു. 97 പന്തില്‍ നിന്നും രണ്ട് സിക്‌സിന്റയും 14 ഫോറിന്റെയും അകമ്പടിയോയടെയാണ് ഗില്‍ സെഞ്ച്വറി തികച്ചത്.
ഇതോടെ ആദ്യ 20 ഏകദിന ഇന്നിങ്‌സുകളില്‍ നിന്നും 855 റണ്‍സാണ് ഗില്‍ പൂര്‍ത്തിയാക്കിയത്. ശ്രീലങ്കക്കെതിരായ മൂന്നാം മത്സരത്തില്‍ രണ്ട് റെക്കോഡുകളാണ് ഗില്‍ സ്വന്തം പേരില്‍ കുറിച്ചത്. ആദ്യ 20 ഇന്നിങ്‌സുകളില്‍ നിന്നും ഏറ്റവുമധികം റണ്‍ നേടിയ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ വിരാടിനെ പിന്തള്ളി ഗില്‍ ഒന്നാമതെത്തി.
ആദ്യ 20 ഇന്നിങ്‌സുകളില്‍ ഏറ്റവുമധികം റണ്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍
855 – ശുഭ്മാന്‍ ഗില്‍
847 – വിരാട് കോഹ്‌ലി
822 – നവജ്യോത് സിദ്ദു
813 – ശ്രേയസ് അയ്യര്‍
783 – ശിഖര്‍ ധവാന്‍
സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറിന് ശേഷം 23ാം വയസില്‍ ശ്രീലങ്കക്കെതിരെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണറുമായി ഗില്‍. 33ാം ഓവറിലെ നാലാം പന്തില്‍ കസുന്‍ രജിതയാണ് ഗില്ലിന്റെ സ്റ്റംമ്പ് തെറിപ്പിച്ചത്.
ഗില്ലിന്റെയും കോഹ്‌ലിയും സെഞ്ച്വറി മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. 103 പന്തില്‍ നിന്നും ആറ് സിക്‌സും 12 ഫോറുമടിച്ചാണ് വിരാട് സെഞ്ച്വറി നേട്ടത്തിലെത്തിയത്. സെഞ്ച്വറിയോടെ സച്ചിന്റെ റെക്കോഡ് കോഹ്‌ലി മറികടന്നിട്ടുണ്ട്. നാട്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ സച്ചിന്റെ റെക്കോഡാണ് കോഹ്‌ലി മറികടന്നത്. നാട്ടില്‍ കോഹ്‌ലി നേടുന്ന 21ാം സെഞ്ച്വറി ആണിത്.
42 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 38 റണ്‍സ് നേടിയ ശ്രേയസ് അയ്യരുമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. ഏഴ് റണ്‍ നേടിയ കെ.എല്‍. രാഹുലും നാല് റണ്‍ നേടിയ സൂര്യ കുമാര്‍ യാദവും നിരാശപ്പെടുത്തി. രണ്ട് റണ്ണുമായി അക്‌സര്‍ പട്ടേല് ഔട്ടാകാതെ നിന്നു.
Content Highlight: subhman gill surpases 2 records in the third match against sreelanka