യോഗി ആദിത്യനാഥിനു നേരെ വിദ്യാര്‍ത്ഥി പ്രതിഷേധം; പൊലീസിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാട്ടി; 4 വിദ്യാര്‍ത്ഥിനികളുള്‍പ്പെടെ 14 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിനു നേരെ വിദ്യാര്‍ത്ഥി പ്രതിഷേധം. പൊലീസ് അകമ്പടി മറികടന്ന വിദ്യാര്‍ത്ഥികള്‍ യോഗിയെ കരിങ്കൊടി കണിച്ചു. സംസ്ഥാനത്ത് ദളിതര്‍ക്കും മുസ്‌ലിം ജനങ്ങള്‍ക്കുമെതിരായ അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്.
Also read മലപ്പുറത്ത് ബോംബ് മാത്രമല്ല തോക്കും കിട്ടും; ഇതാ കണ്ടോളീ; ഇജ്ജൊക്കെ പുഗ്ഗൊല്‍ത്തും: മലപ്പുറത്തെ കുറിച്ചുള്ള ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
യോഗിയുടെ സുരക്ഷാ വ്യൂഹത്തെ മറികടന്ന വ്യദ്യാര്‍ത്ഥികള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് യോഗിയുടെ വാഹനത്തിനു നേര്ക്കടുത്തത്. ലഖ്‌നൗ യൂണിവേഴ്സിറ്റിയ്ക്ക് മുന്നില്‍ യോഗിയുടെ വാഹന വ്യൂഹമെത്തിയപ്പോഴായിരുന്നു വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യങ്ങളുമായി യോഗിക്കു മുന്നിലെത്തിയത്.
ഇന്നലെ വൈകീട്ടായിരുന്നു ഇടത് വിദ്യാര്‍ത്ഥി സംഘടനയുടെയും സമാജ്‌വാദി പാര്‍ട്ടിയുടെ സമാജ്‌വാദി ച്ഛത്ര സഭയുടെയും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 4 വിദ്യാര്‍ത്ഥിനികളുള്‍പ്പെടെ 14 വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സുരക്ഷയില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ എസ്.ഐ ഉള്‍പ്പടെ എഴ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു. സഹര്‍നാപുരില്‍ ദളിതര്‍ക്ക് നേരെയുണ്ടായ സവര്‍ണ്ണ ആക്രമണത്തില്‍ പ്രതിഷേധിച്ചും യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാകുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ചുമായിരുന്നു വിദ്യാര്‍ത്ഥി പ്രതിഷേധം.
Dont miss ‘പരിപ്പുവടയുടേയും കട്ടന്‍ചായയുടേയും കാലം കഴിഞ്ഞു’; ആര്‍ഭാട വിവാഹത്തില്‍ ഗീതാ ഗോപിയെ പിന്തുണച്ച് സി.എന്‍ ജയദേവന്‍
“യോഗി സര്‍ക്കാര്‍ മൂര്‍ദാബാദ്” മുദ്രാവാക്യം വിളിയുമായെത്തിയ വിദ്യാര്‍ത്ഥികള്‍ കരിങ്കൊടിയും കയ്യിലേന്തിയിരുന്നു. വിദ്യാര്‍ത്ഥികളെ പൊലീസ് ക്രൂരമര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തിരുന്നു. സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് പൊലീസ് അതിക്രമണം ഉണ്ടായതെന്ന് സമാജ്‌വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു.