ന്യൂദല്‍ഹി: ഗ്യാന്‍വാപി വിഷയത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ പൊലീസ് കസ്റ്റഡിയിലായ പ്രൊഫസറെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍.
ഗ്യാന്‍വാപി മസ്ജിദ് കേസില്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് ദല്‍ഹി സര്‍വകലാശാലയിലെ ഹിന്ദു കോളേജ് പ്രൊഫസറായ രത്തന്‍ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയ ശിവലിംഗമെന്ന് പറയപ്പെടുന്ന വസ്തുവിനെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശത്തിയെന്നായിരുന്നു രത്തന്‍ ലാലിനെതിരെ ഉയര്‍ന്ന ആരോപണം. ഇദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സുപ്രീം കോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ആണ് രത്തന്‍ ലാലിനെതിരെ ദല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു പരാതി.
ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദല്‍ഹി സൈബര്‍ വിഭാഗമാണ് രത്തന്‍ ലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം താന്‍ ഉപയോഗിച്ചത് കൃത്യമായ വാക്കുകളാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും രത്തന്‍ ലാല്‍ വ്യക്തമാക്കി.
‘ഇന്ത്യയില്‍ ആരെങ്കിലും എന്തിനെയെങ്കിലും കുറിച്ച് സംസാരിച്ചാല്‍ അത് മറ്റൊരാളുടെ മതവികാരത്തെ വ്രണപ്പെടുത്തും. ഇത് പുതിയ കാര്യമൊന്നുമല്ല. ഞാനൊരു ചരിത്രകാരനാണ്. വിഷയത്തില്‍ കൃത്യമായ അന്വേഷണവും പഠനവും നടത്തിയിട്ടുണ്ട്. ആ കുറിപ്പ് എഴുതുമ്പോള്‍ കൃത്യമായ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ആരോപണങ്ങളെ പ്രതിരോധിക്കും,’ രത്തന്‍ ലാല്‍ പറഞ്ഞു.
Content Highlight: Students of DU protests against the arrest of professor Ratan Lal over facebook post on Gyanvapi