Sports News
കോണ്‍സ്റ്റസിന്റെ തോളില്‍ ഇടിച്ചതിന് വിരാടിനെ വിലക്കേണ്ടതായിരുന്നു: മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 09, 12:19 pm
Thursday, 9th January 2025, 5:49 pm

നീണ്ട 10 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ വിജയം സ്വന്തമാക്കുന്നത്. അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പയില്‍ ഒരു സമനിലയടക്കം 3-1നാണ് ഓസീസ് വിജയം സ്വന്തമാക്കിയത്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ നാലാം ടെസ്റ്റിലെ ഒന്നാം ദിനത്തില്‍ സാം കോണ്‍സ്റ്റസിനെ മനഃപൂര്‍വം തോളില്‍ ഇടിച്ച് സാം വിരാട് കോഹ്‌ലി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. മത്സരത്തില്‍ സാം ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ചിറ്റ് ചാറ്റില്‍ ഏര്‍പ്പെട്ടിരുന്നു.

മാത്രമല്ല വിരാട് കുറ്റം ചെയ്തത് തെളിയിക്കപ്പെട്ടതോടെ ഐ.സി.സി താരത്തിന് മാച്ച് ഫീയുടെ 20 ശതമാനം പിഴ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അനുഭവ സമ്പത്തുള്ള സീനിയര്‍ താരമായ വിരാട് കോഹ്‌ലി ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നെന്നും താരത്തെ വിലക്കേണ്ടതായിരുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍.

‘മുന്‍ ഓസ്ട്രേലിയന്‍ താരങ്ങളും മാധ്യമങ്ങളും കോഹ്‌ലിക്കെതിരെ ആഞ്ഞടിച്ചെങ്കിലും സാം കോണ്‍സ്റ്റാസ് കാര്യമായൊന്നും പറഞ്ഞില്ല. സാം കോണ്‍സ്റ്റസിന്റെ തോളില്‍ ഇടിച്ചതിന് വിരാട് കോഹ്‌ലിയെ വിലക്കേണ്ടതായിരുന്നു.

അവന്‍ എല്ലാം മോശം രീതിയില്‍ അവസാനിപ്പിച്ചു. വിരാട് കോഹ്‌ലി തമാശ കാണിക്കുന്നത് എനിക്ക് ഇഷ്ടമാണ്, പക്ഷേ അവന് അതിരുകള്‍ കടക്കാന്‍ കഴിയില്ല,’ ഹാര്‍മിസണ്‍ ടോള്‍ക്ക്സ്പോര്‍ട്ട് ക്രിക്കറ്റ് പോഡ്കാസ്റ്റിനോട് പറഞ്ഞു.

മത്സരത്തിനിടയിലെ സംഭവം കൂടുതല്‍ ചൂടുപിടിക്കും മുമ്പ് ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം ഉസ്മാന്‍ ഖവാജയും അമ്പയര്‍മാരും ഇടപെട്ട് രംഗം ശാന്തമാക്കി. ഐ.സി.സി ഇക്കാര്യം പരിശോധിച്ചതോടെ വിരാടിനെതിരെ നടപടിയെടുത്തിരിക്കുന്നത്.

Content Highlight: Steve Harmison Talking About Virat Kohli