കൊച്ചി: ബി.ജെ.പി ഐ.ടി സെല്ലിന്റെ അക്രമണത്തിനും ഭീഷണിക്കും ഇരയായ നടന്‍ സിദ്ധാര്‍ത്ഥിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. ‘സിദ്ധാര്‍ഥിനൊപ്പം. ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്‌നേഹവും’ എന്ന് പാര്‍വതി പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം. തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബി.ജെ.പിയും ബി.ജെ.പിയുടെ ഐ.ടി സെല്ലും ചേര്‍ന്നു ചോര്‍ത്തിയതായി സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു.
അസഭ്യം പറഞ്ഞും, റേപ് ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള 500ഓളം ഫോണ്‍ കോളുകളാണ് തനിക്കും കുടുംബാംഗങ്ങള്‍ക്കും 24 മണിക്കൂറിനുള്ളില്‍ വന്നതെന്നും സിദ്ധാര്‍ത്ഥ് വെളിപ്പെടുത്തിയിരുന്നു.
നമ്പര്‍ ചോര്‍ന്നതിന് പിന്നാലെ ആ നമ്പര്‍ പങ്കുവെച്ചുകൊണ്ട് തന്നെ ഉപദ്രവിക്കാനും ആക്രമിക്കാനും ആഹ്വാനം ചെയ്യുന്ന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും സിദ്ധാര്‍ത്ഥ് മറ്റൊരു ട്വീറ്റില്‍ പങ്കുവെക്കുന്നുണ്ട്.
With you @Actor_Siddharth No backing down! There is an army of us with you! Stay strong and lots of love to fam✨ https://t.co/m0uXFgsghW
— Parvathy Thiruvothu (@parvatweets) April 29, 2021
ബി.ജെ.പിയുമായി ബന്ധമുള്ളതും അല്ലാത്തതുമായ എല്ലാ നമ്പറുകളും പൊലീസിന് കൈമാറുകയാണെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സിദ്ധാര്‍ത്ഥിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Stand With Siddharth Parvathy give support to Siddharth and his family