Entertainment
ഇന്റിമേറ്റ് സീന്‍സ് ചെയ്യാനും കൂടുതല്‍ എക്സ്പോസ് ചെയ്യാനും താത്പര്യമില്ല; അത് ചെയ്യുന്നവരെ കാണുമ്പോള്‍ അത്ഭുതപ്പെടാറുണ്ട്: ശിവദ

സു…സു..സുധി വാത്മീകം, ശിക്കാരി ശംഭു, ഇടി, അതേ കണ്‍കള്‍, സീറോ, അച്ചായന്‍സ്, തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ശിവദ. മലയാളത്തിന് പുറമെ തമിഴിലും അറിയപ്പെടുന്ന അഭിനേതാവാണ് ഇവര്‍. 2009 ല്‍ രഞ്ജിത് നിര്‍മിച്ച് ലാല്‍ ജോസ് സംവിധാനം ചെയ്ത കേരള കഫെയിലൂടെയാണ് ശിവദ അഭിനയരംഗത്തേക്ക് വരുന്നത്.

തുടക്കകാലം മുതല്‍ സിനിമകള്‍ വളരെ സൂക്ഷ്മതയോടെ തെരഞ്ഞെടുക്കുന്ന അഭിനേത്രിയാണ് ശിവദ. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് വിമുഖതയുണ്ടെന്ന് ശിവദ പറയുന്നു. ഇന്റിമേറ്റ് സീനുകളും എക്സ്പോസിങ് രംഗങ്ങളും ചെയ്യാന്‍ താല്പര്യമില്ലാത്തതുകൊണ്ട് താന്‍ ഒഴിവാക്കിയ സിനിമകളുണ്ടെന്നും ശിവദ പറഞ്ഞു.

ഇന്റിമേറ്റ് സീന്‍സ് ചെയ്യുന്നവരെ കാണുമ്പോള്‍ അവരുടെ കോണ്‍ഫിഡന്‍സില്‍ അത്ഭുതം തോന്നാറുണ്ടെന്നും ഇത്തരം സീനുകള്‍ ആവശ്യപ്പെടുന്നതുകൊണ്ട് മാത്രം നോ പറഞ്ഞ സിനിമകളുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. അയാം വിത്ത് ധന്യാ വര്‍മ യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശിവദ.

‘ചിലപ്പോള്‍ ഉള്ളില്‍ പഴഞ്ചന്‍ ചിന്തകളുള്ള ആത്മാവ് ഇപ്പോഴുമുള്ളതുകൊണ്ട് തോന്നുന്നതാകാം, അല്ലെങ്കില്‍ എനിക്ക് എന്റെ ശരീരം എക്സ്പോസ് ചെയ്യുന്നതില്‍ കോണ്‍ഫിഡന്റ് ഇല്ലാത്തതുകൊണ്ടുമാകാം, എന്തായാലും ഇന്റിമേറ്റ് സീന്‍സ് ചെയ്യാനും എന്നെ കൂടുതല്‍ എക്സ്പോസ് ചെയ്യാനും താത്പര്യമില്ല ഇല്ല.

ഇന്റിമേറ്റ് സീന്‍സ് ചെയ്യാനും എന്നെ കൂടുതല്‍ എക്സ്പോസ് ചെയ്യാനും താത്പര്യമില്ല ഇല്ല

അങ്ങനെ ചെയ്യുന്നവരെ കാണുമ്പോള്‍ അവരുടെ കോണ്‍ഫിഡന്‍സില്‍ അത്ഭുതപ്പെടാറുണ്ട്. എനിക്ക് എന്താണാവോ ആ കോണ്‍ഫിഡന്‍സ് ഇല്ലാത്തത് എന്നോര്‍ക്കും. ഇത്തരം സീനുകള്‍ ആവശ്യപ്പെടുന്നതുകൊണ്ട് മാത്രം നോ പറഞ്ഞ സിനിമകളും ഉണ്ട്.

ഇപ്പോഴുള്ള സിനിമകള്‍ ഇത്തരം സീനുകള്‍ കൂടുതല്‍ ആവശ്യപ്പെടുന്നുണ്ട്. ആ കാരണത്താല്‍ എനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ കുറയുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്,’ ശിവദ പറയുന്നു.

Content highlight: Sshivada Says She is not interested in intimate scenes or excessive exposure