Kerala
എസ്.എസ്.എസ്.എഫ് എക്‌സലന്‍സി ടെസ്റ്റ് നാളെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Feb 02, 07:07 am
Saturday, 2nd February 2013, 12:37 pm

കോഴിക്കോട്: ഈ വര്‍ഷം എസ്.എസ്.എല്‍.എസി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നാളെ എക്‌സലന്‍സി ടെസ്റ്റ് സംഘടിപ്പിക്കുന്നു.

ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിലുളള മാതൃകാ പരീക്ഷയും മാര്‍ഗനിര്‍ദേശ ക്ലാസുമാണ് എക്‌സലന്‍സി ടെസ്റ്റ്. 638 കേന്ദ്രങ്ങളില്‍ നിന്നായി 55830 പേരാണ് പരീക്ഷയെഴുതുന്നത്.[]

കഴിഞ്ഞ ആറ് വര്‍ഷമായി നടത്തിവരുന്ന എക്‌സലന്‍സി ടെസ്റ്റിനോട് വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ച് വരുന്നത്.

ഇംഗ്ലീഷ്, മലയാളം, കന്നട മീഡിയങ്ങളില്‍ പരീക്ഷയെഴുതാനുള്ള സൗകര്യവും എക്‌സലന്‍സി ടെസ്റ്റിലുണ്ട്. ഫെബ്രുവരി 10 നകം മൂല്യനിര്‍ണയം നടത്തി 13 ന് പരീക്ഷാഫലം സ്‌കൂളുകളില്‍ പ്രസിദ്ധീകരിക്കും. www.ssfkeralainfo.com എന്ന വെബ്‌സൈറ്റിലും ഫലം ലഭ്യമാകും.

ജില്ലാ തലത്തില്‍ എജ്യുകേഷന്‍ ആന്റ് ഗൈഡന്‍സ് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിക്കാണ് പരീക്ഷ ചുമതല. കെ. അബ്ദുല്‍ റഷീദ് കണ്‍ട്രോളറായ സമിതിയാണ് സംസ്ഥാന തലത്തിലുളള മേല്‍നോട്ടം  നടത്തുന്നത്.

എക്‌സലന്‍സി ടെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ ഒമ്പത് മണിക്ക് ജെ.ഡി.ടി ഇസ്‌ലാം സ്‌കൂളില്‍ വെച്ച് എം.കെ രാഘവന്‍ എം.പി നിര്‍വഹിക്കും. വി. അബ്ദുല്‍ ജലീല്‍ സഖാഫി, പി.വി അഹമ്മദ് കബീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.