ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെ ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ ലോഡ്‌സില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന് ഒരുങ്ങുകയാണ് ഇരു ടീമുകളും.
രണ്ടാം ടെസ്റ്റിനുള്ള ശ്രീലങ്കയുടെ പ്ലെയിങ് ഇലവന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ടെസ്റ്റില്‍ നിന്നും വ്യത്യസ്തമായാണ് ടീം ഇലവന്‍ പ്രഖ്യാപിച്ചത്. കുശാല്‍ മെന്‍ഡിസിന് പകരം പാത്തും നിസങ്കയാണ് ടീമില്‍ ഇടം നേടിയത്. വിശ്വ ഫെര്‍ണാണ്ടോക്ക് പകരമായി ലഹി കുമാറും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
രണ്ടാം ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ മാര്‍ക്ക് മുട്ടിനു പകരക്കാരനായി ഒലി സ്റ്റോണിനെയാണ് മാനേജ്‌മെന്റ് ടീമില്‍ എത്തിച്ചത്.