അഞ്ച് സിക്സറുകളും ഒമ്പത് ബൗണ്ടറികളുമടക്കമാണ് മിച്ചല്‍ തന്റെ സെഞ്ച്വറി കണ്ടെത്തിയത്. എന്നാല്‍ മുഹമ്മദ് ഷമി നേടിയ അഞ്ച് വിക്കറ്റിന്റെ മികവിലാണ് ഇന്ത്യ കിവീസിനെ 273 എന്ന സ്‌കോറില്‍ തളച്ചത്.
പക്ഷെ മത്സരത്തില്‍ രസകരമായത് നാലാം ഓവറില്‍ സിറാജ് എറിഞ്ഞ പന്തില്‍ ശ്രേയസ് അയ്യര്‍ അവിശ്വസനീയമായ ക്യാച്ച് എടുത്ത് കോണ്‍വെയെ പുറത്താക്കിയതായിരുന്നു.
സിറാജ് കോണ്‍വെയുടെ പാഡിലേക്ക് എറിഞ്ഞ പന്ത് കളിക്കാന്‍ ശ്രമിച്ചതോടെ അയ്യര്‍ അത്ഭുതകരമായി പന്ത് കയ്യിലൊതുക്കുകയായിരുന്നു. ശേഷം മികച്ച ഫീല്‍ഡിങ്ങിനുള്ള മെഡല്‍ തനിക്ക് അവശപ്പെടുന്നെന്ന രീതിയിലായിരുന്നു താരത്തിന്റെ ആഘോഷപ്രകടനം.
നേരത്തെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ബുംറ എറിഞ്ഞ ഒരു സ്ലോ ഡെലിവറി കളിച്ച മുഷ്ഫിഖര്‍ റഹീമിനെ ഇന്ത്യന്‍ സൂപ്പര്‍മാന്‍ എന്ന വിശേഷണമുള്ള ജഡേജ അത്ഭുതകരമായ ക്യാച്ചിലൂടെ പുറത്താക്കിയിരുന്നു.
അപ്പോള്‍ താരം നടത്തിയ ആഘോഷപ്രകടനത്തിന് സമാനമാണ് ഇപ്പോള്‍ ശ്രേയസും തങ്ങളുടെ ഫീല്‍ഡിങ് കോച്ചിനെയും നോക്കി നടത്തിയത്. താനും ജഡേജയെപ്പോലെ മികച്ച ഫീല്‍ഡിങ്ങിനുള്ള മെഡലിന് അര്‍ഹനാണെന്ന് രസകരമായാണ് താരം അറിയിച്ചത്.