2011ലെ യുവരാജിന്റെ റോള്‍ ഏറ്റെടുക്കാന്‍ അവനു മാത്രമേ സാധിക്കൂ: ശ്രീശാന്ത്
Sports News
2011ലെ യുവരാജിന്റെ റോള്‍ ഏറ്റെടുക്കാന്‍ അവനു മാത്രമേ സാധിക്കൂ: ശ്രീശാന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 26th June 2024, 8:18 am

2024 ടി-20 ലോകകപ്പില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. സൂപ്പര്‍ 8ലെ മൂന്ന് മത്സരങ്ങളും വിജയിച്ചതിന് പിന്നാലെ ഇന്ത്യ സെമി ഫൈനലിന് യോഗ്യതയും നേടിക്കഴിഞ്ഞു. ഗ്രൂപ്പ് 1-ല്‍ നിന്നും സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ. തുടര്‍ന്ന് ബംഗ്ലാദേശിനെ പുറത്താക്കി അഫ്ഗാനിസ്ഥാനും സെമി ഉറപ്പിച്ചു.

ഗ്രോസ് ഐലറ്റിലെ ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. മത്സരത്തില്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യമികച്ച പ്രകടനമാണ് മത്സരത്തില്‍ കാഴ്ചവെച്ചത്. 17 പന്തില്‍ പുറത്താകാതെ 27 റണ്‍സാണ് ഹാര്‍ദിക് നേടിയത്.

ഇതോടെ 2024 മികച്ച പ്രകടനമാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ കാഴ്ചവെക്കുന്നത്. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി നിര്‍ണായക പങ്കുവഹിച്ച യുവരാജ് സിങ്ങിന്റെ അതേ പങ്കാണ് ടി-ട്വന്റി ലോകകപ്പില്‍ ഹര്‍ദിക് പാണ്ഡ്യയും കാഴ്ചവെക്കുന്നത് എന്നാണ് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത് അഭിപ്രായപ്പെടുന്നത്.

Also Read: ഇംഗ്ലീഷ് അറിയില്ലെങ്കിൽ മത്സരിക്കേണ്ടെന്ന് ബി.ജെ.പി; സത്യപ്രതിജ്ഞ ഇംഗ്ലീഷിലാക്കി നിലേഷ് ലങ്കേയുടെ മധുരപ്രതികാരം

 

മാത്രമല്ല 2024 ല്‍ ടി-ട്വന്റി ലോകകപ്പ് നേടാനും ഇന്ത്യക്ക് വേണ്ടി നിര്‍ണായക പങ്ക് വഹിക്കാനും പാണ്ഡ്യക്ക് സാധിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു. ഐ.പി.എല്ലിലെ വമ്പന്‍ വിമര്‍ശനങ്ങള്‍ക്കും പരാജയങ്ങള്‍ക്കും വിധേയനായ പാണ്ഡ്യയുടെ വമ്പന്‍ തിരിച്ചു വരവാണ് ഈ ലോകകപ്പ്.

ടൂര്‍ണമെന്റിലെ 6 മത്സരങ്ങളില്‍ നിന്ന് എട്ടുവിക്കറ്റും 116 റണ്‍സുമാണ് ഓള്‍ഡ് റൗണ്ടര്‍ സ്വന്തമാക്കിയത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കുന്നതിനിടയിലാണ് ശ്രീശാന്ത് ഈ ലോകകപ്പില്‍ ഹര്‍ദിക് പാണ്ഡ്യയുടെ പങ്കിനെക്കുറിച്ച് സംസാരിച്ചത്.

‘ഹര്‍ദിക് അവരുടെ പ്രധാന കളിക്കാരന്‍ ആണെന്ന് രോഹിത്തും പറഞ്ഞു. 2011 ലോകകപ്പില്‍ യുവരാജ് സിങ് ടീമിനുവേണ്ടി ചെയ്തത് ഇപ്പോള്‍ ടി ട്വന്റി ലോകകപ്പില്‍ ഹര്‍ദിക്കിന് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. വെസ്റ്റ് ഇന്‍ഡീസില്‍ രോഹിത് കിരീടം ഉയര്‍ത്തിയാല്‍ നമ്മളാരും അത്ഭുതപ്പെടില്ലെന്ന് ഞാന്‍ കരുതുന്നു,’ശ്രീശാന്ത് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ജൂണ്‍ 27ന് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് 2ല്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിക്ക് യോഗ്യത നേടിയത്.

 

Content Highlight: Sreesanth Talking About Hardik Pandya