Kerala
ശ്രീകണ്ഠന്‍നായര്‍ ഏഷ്യാനെറ്റില്‍നിന്ന് രാജിവച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2010 Aug 10, 03:52 pm
Tuesday, 10th August 2010, 9:22 pm

തിരുവനന്തപുരം: ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ വെസ് പ്രസിഡന്റും (പ്രോഗ്രാം) നമ്മള്‍ തമ്മിലിന്റെ അവതാരകനുമായ ആര്‍ ശ്രീകണ്ഠന്‍നായര്‍ ഏഷ്യാനെറ്റില്‍നിന്ന് രാജിവച്ചു.

ദീര്‍ഘകാലം ഏഷ്യാനെറ്റിന്റെ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം സ്വന്തമായി തുടങ്ങുന്ന ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡക്ഷന്‍ ഹൗസുമായി ബന്ധപ്പെട്ടാണ് രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. മനോരമ പുതിയതായി തുടങ്ങുന്ന പ്രോഗ്രാം ചാനലിന്റെ ചീഫ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഏഷ്യാനെറ്റ് മാനേജ്‌മെന്റുമായി അടുത്ത കാലത്തുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും രാജിയിലേക്ക് നയിക്കാനിടയാക്കിയിട്ടുണ്ടെന്നാണറിയുന്നത്.