Kerala News
വിവരങ്ങളുടെ അന്തിമ അവകാശം പൗരന് തന്നെയായിരിക്കും; സ്പ്രിംഗ്‌ളര്‍ കരാര്‍ പുറത്തുവിട്ട് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 15, 05:26 am
Wednesday, 15th April 2020, 10:56 am

തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍. സ്പ്രിംഗ്‌ളര്‍ കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു.

ഏപ്രില്‍ 2 നാണ് കരാര്‍ ഒപ്പിട്ടത്. കരാര്‍ കാലാവധി സെപ്തംബര്‍ 24 വരെയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കരാര്‍ സംബന്ധിച്ച് സ്പ്രിംഗ്‌ളര്‍ ഐ.ടി സെക്രട്ടറിക്കയച്ച വിശദീകരണ കത്തും സര്‍ക്കാര്‍ പുറത്തുവിട്ടു. ഏപ്രില്‍ 12 നാണ് വിശദീകരണ കത്ത് നല്‍കിയത്.

വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്ന് കരാറില്‍ സ്പ്രിംഗ്‌ളര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. വിവരങ്ങളുടെ അന്തിമ അവകാശം പൗരന് തന്നെയായിരിക്കുമെന്നും സ്പ്രിംഗ്‌ളര്‍ വ്യക്തമാക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ സ്പ്രിംഗ്‌ളര്‍ കരാറില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ വിമര്‍ശനത്തില്‍ സര്‍ക്കാര്‍ ഉത്തരം നല്‍കാതിരുന്നതും ചോദ്യങ്ങളുയര്‍ത്തി.

ഇതിന് പിന്നാലെയാണ് വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്.

WATCH THIS VIDEO: