കാല്ലിസ് ഇറങ്ങിയിട്ടും കാര്യമില്ല, സൗത്ത് ആഫ്രിക്കന്‍ ലെജന്‍ഡ്‌സിനും തിരിച്ചടി!
Sports News
കാല്ലിസ് ഇറങ്ങിയിട്ടും കാര്യമില്ല, സൗത്ത് ആഫ്രിക്കന്‍ ലെജന്‍ഡ്‌സിനും തിരിച്ചടി!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th July 2024, 6:03 pm

ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ച വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സ് ടി-20യില്‍ സൗത്ത് ആഫ്രിക്കയും ഇംഗ്ലണ്ടും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ജാക് കാല്ലിസും ഡെയ്ല്‍ സ്റ്റെയിനും അടക്കമുള്ള വമ്പന്മാരാണ് ഇറങ്ങിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ലെജന്‍ഡ്‌സ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസിന് വേണ്ടി ജാക് കാല്ലിസും ഹെര്‍ഷലി ഗിബ്ബ്‌സുമാണ് ഇറങ്ങിയത്. എന്നാല്‍ ഇംഗ്ലണ്ടി ബോല്‍ എറിഞ്ഞ റിയാന്‍ ജെയ് സൈഡ്ബട്ടണ്‍ തന്റെ അഞ്ചാം പന്തില്‍ കാല്ലിസിനെ ക്ലീന്‍ ബൗള്‍ഡ് ആക്കിയാണ് തുടങ്ങിയത്. മൂന്ന് പന്തില്‍ വെറും ഒരു റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സാണ് സൗത്ത് ആഫ്രിക്കയ്ക്ക് നേടാന്‍ സാധിച്ചത്. ഓപ്പണര്‍ ഗിബ്ബ്‌സ് 19 പന്തില്‍ 26 റണ്‍സ് നേടിയെങ്കിലും ഒവൈസ് ഷാ താരത്തെ പറഞ്ഞയക്കുകയായിരുന്നു. റിച്ചാര്‍ഡ് ലെവിയെ അജ്മല്‍ ഷെഹസാദ് ഒരു റണ്‍സിന് പറഞ്ഞയച്ചപ്പോള്‍ സമ്മര്‍ദത്തിലാവുകയായിരുന്നു പ്രോട്ടിയാസ്. ശേഷം ക്രീസില്‍ എത്തിയ ജീന്‍ പോള്‍ ഡുമിനിയെ 10 റണ്‍സിന് അജമല്‍, ഒവൈസിയുടെ കയ്യില്‍ എത്തിച്ചു. മധ്യ നിരയില്‍ ഇറങ്ങിയ ജസ്റ്റിന്‍ ഓണ്‍ടോങ്ങിനെയും ആഷ്വെല്‍ പ്രിന്‍സിനെയും ഒവൈസ് കൂടാരം കയറ്റി.

ജൂലൈ മൂന്ന് മുതല്‍ 13 വരെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം നടക്കുന്നത്. ഇംഗ്ലണ്ടിന് പുറമെ ലോകകപ്പ് ജേതാക്കളായ ഇന്ത്യ, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ എന്നിവരും ടൂര്‍ണമെന്‍രില്‍ ഉണ്ട്.

 

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സ് സ്‌ക്വാഡ്:

റിച്ചാര്‍ഡ് ലെവി, അഷ്വല്‍ പ്രിന്‍സ്, ഹെര്‍ഷല്‍ ഗിബ്സ്, ജസ്റ്റിന്‍ ഓണ്‍ടോങ്, ജാക് കാല്ലിസ്, നീല്‍ മെക്കന്‍സി, ഡെയ്ന്‍ വിലസ്, ജെ.പി. ഡുമ്നി, റയാന്‍ മക്ലാറെന്‍, വെര്‍നോണ്‍ ഫിലാണ്ടെര്‍, റോറി ക്ലീന്‍വെല്‍ഡ്, ഡെയ്ല്‍ സ്റ്റെയ്ന്‍, ചാള്‍ ലാംഗെവെല്‍ഡ്, ഇമ്രാന്‍ താഹിര്‍, മഖായ എന്റിനി.

ഇംഗ്ലണ്ട് ചാമ്പ്യന്‍സ് സ്‌ക്വാഡ്

ഫില്‍ മസ്റ്റാര്‍ഡ്, അലി ബ്രൗണ്‍, ഇയാന്‍ ബെല്‍, കെവിന്‍ പീറ്റേഴ്സണ്‍, ഡാരന്‍ മാഡി, ഒവൈസ് ഷാ, കെവിന്‍ ഒ ബ്രയന്‍, ഉസ്മാന്‍ അഫ്സല്‍, രവി ബൊപ്പാര, സമിത് പട്ടേല്‍, ക്രിസ് സ്‌കോഫീല്‍ഡ്, അജ്മല്‍ ഷഹസാദ്, റിയാന്‍ സൈഡ്ബോട്ടം, സാജിദ് മഹമ്മൂദ്, സ്റ്റുവര്‍ട്ട് മീകര്‍.

 

Content Highlight: South Africa Legends In Big Setback