Daily News
'യാത്രയ്ക്കായി ഊബര്‍ തെരഞ്ഞെടുക്കരുതേ'; സോനം കപൂര്‍ പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 16, 04:51 am
Thursday, 16th January 2020, 10:21 am

ന്യൂദല്‍ഹി: യാത്രയ്ക്കായി ഊബര്‍ ടാക്‌സി ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബോളിവുഡ് നടി സോനം കപൂര്‍. ലണ്ടനില്‍ യാത്ര ചെയ്യാനായി ഊബര്‍ ടാക്‌സി തെരഞ്ഞെടുത്ത തനിക്ക് മോശപ്പെട്ട അനുഭവമുണ്ടായെന്നും വിദേശത്ത് യാത്രചെയ്യാന്‍ കഴിവതും പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നുമായിരുന്നു സോനത്തിന്റെ ട്വീറ്റ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

താന്‍ വിളിച്ച ഊബര്‍ ടാക്‌സിയുടെ ഡ്രൈവര്‍ യാത്രക്കാരോട് പെരുമാറാന്‍ അറിയാത്തയാളാണെന്നും ഇയാള്‍ തന്നോട് ഒച്ചയെടുത്ത് അലറുകയായിരുന്നുവെന്നും സോനം പറഞ്ഞു. എഴുത്തുകാരിയായ പ്രിയ മുള്‍ജിയുടെ ട്വീറ്റിന് മറുപടിയായാണ് സോനം ലണ്ടനില്‍ തനിക്ക് നേരിട്ട് ദുരനുഭവം വെളിപ്പെടുത്തിയത്.

 

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജനുവരി ആദ്യം സോനം കപൂര്‍ ബ്രിട്ടീഷ് എയര്‍വൈസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. രണ്ട് തവണ ബ്രിട്ടീഷ് എയര്‍വെയ്‌സില്‍ നിന്നും ലഗേജ് നഷ്ടമായതിനെ തുടര്‍ന്നാണ് സോനം കമ്പനിക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. ഞാന്‍ പഠിക്കേണ്ടത് പഠിച്ചു ഇനി യാത്രയ്ക്ക് ബ്രിട്ടീഷ് എയര്‍വൈസ് ഉപയോഗിക്കില്ല എന്നായിരുന്നു സോനം പ്രതികരിച്ചത്. ജനുവരിയില്‍ മൂന്ന് തവണ ബ്രിട്ടീഷ് എയര്‍വൈസിന്റെ ആഭ്യന്തര വിമാന സര്‍വ്വീസ് ഉപയോഗിച്ച സോനം കപൂറിന് രണ്ട് തവണയും ലഗേജ് നഷ്ടമായിരുന്നു. സംഭവത്തില്‍ ഖേദമറിയിച്ച് ബ്രിട്ടീഷ് എയര്‍വെസ് രംഗത്തെത്തിയിരുന്നു.