കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ വിജയിപ്പിച്ച എന്തെങ്കിലും പദ്ധതി ഉണ്ടോ?;99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന വാര്‍ത്തയില്‍ കേന്ദ്രത്തിനെതിരെ ട്രോള്‍ മഴ
Demonetisation
കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ വിജയിപ്പിച്ച എന്തെങ്കിലും പദ്ധതി ഉണ്ടോ?;99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന വാര്‍ത്തയില്‍ കേന്ദ്രത്തിനെതിരെ ട്രോള്‍ മഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th August 2018, 3:30 pm

തിരുവനന്തപുരം: നോട്ട് നിരോധനത്തിന് പിന്നാലെ 99.3 ശതമാനം നോട്ടുകളും തിരികെയെത്തിയെന്ന റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ സോഷ്യല്‍മീഡിയയില്‍ ട്രോള്‍മഴ.

“”നിരോധിക്കപ്പെട്ട പണത്തിന്റെ 99.3% തിരിച്ചെത്തിയെന്ന് റിസര്‍വ്വ് ബാങ്ക് -ഒരു പച്ചക്ക് കത്തിക്കല്‍ മണം അടിക്കുന്നില്ലേ”” എന്നാണ് സോഷ്യല്‍മീഡിയയില്‍ ചിലര്‍ ചോദിക്കുന്നത്.

ഇന്ത്യന്‍ ജനതയ്ക്ക് ക്ഷമ ഉള്ളതുകൊണ്ടല്ല..ചുട്ടാല്‍ ഉണ്ടാകുന്ന നാറ്റം കൂടെ സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണെന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ഉണ്ട്.

“”99.3% നോട്ടുകളും തിരികെ എത്തി എന്ന് പറഞ്ഞാല്‍ എന്താ അര്‍ഥം? കള്ളപ്പണം ഒക്കെ മോഡിജി പിടിച്ചു ബാങ്കില്‍ എത്തിച്ചു എന്ന്..തീവ്രവാദികള്‍ വരെ പണം ഇല്ലാതെ തൂമ്പാ പണിക്കു പോകുകയാണ്. കൈരളിയും ദേശാഭിമാനിയും മാത്രം വായിക്കുന്ന അന്തം കമ്മികള്‍ക്ക് എന്തറിയാം. – എന്നായിരുന്നു രശ്മി ആര്‍ നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

“”നോട്ട് മുഴുവന്‍ എണ്ണിക്കഴിയുമ്പോള്‍ 3 ലക്ഷം കോടി രൂപ മിച്ചം വരുമെന്നും, അതു മുഴുവന്‍ കള്ളപ്പണമാണെന്നും, വികസനത്തിന് ചെലവിടാന്‍ അത് കേന്ദ്രത്തിന് ഉപയോഗിക്കാമെന്നും പറഞ്ഞു നടന്നിരുന്ന ഒരു ചങ്ങാതി എനിക്കുണ്ടായിരുന്നു….. അവനിപ്പോള്‍ എവിടെയാണോ എന്തോ! ജോസഫ് ആന്റണി കുറിക്കുന്നു.

കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ വിജയിപ്പിച്ച എന്തെങ്കിലും പദ്ധതി ഉണ്ടോ? NB: പഴയ യു.പി.എ സര്‍ക്കാരിന്റെ പേര് മാറ്റിയ പദ്ധതികള്‍ സ്വീകരിക്കില്ല- രാം കുമാര്‍ കുറിക്കുന്നു.

സോഷ്യല്‍മീഡിയ കമന്റ്‌സുകള്‍…….

3 ലക്ഷം കോടി… ഉള്ളിയേരി യില്‍ ഉള്ള ഉള്ളി മുത്ത് കൊണ്ട് വരാന്‍ ഉണ്ട്.. യൂ ഹാവ് ടു വെയിറ്റ് ഫോര്‍ ദാറ്റ്- എന്നായിരുന്നു ചിലരുടെ കമന്റ്‌സ്.

“”നോട്ടു നിരോധനം പരാജയപ്പെട്ടാല്‍ എന്നെ ജീവനോടെ കത്തിക്കൂ എന്ന് പറഞ്ഞ ഒരു പ്രധാന മന്ത്രി ഉണ്ടായിരുന്നല്ലോ നമുക്ക്
അയാള്‍ ഇപ്പൊ എവിടെയാ ഇന്ത്യയില്‍ ഉണ്ടോ അതോ ടൂറിലാണോ- ?

അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരികെയെത്തിയതായി ആര്‍ ബി ഐ…

0.7 ശതമാനം നോട്ടുകള്‍ കയ്യില്‍ വച്ച കള്ളപണക്കാരെ മൊത്തം പാഠം പഠിപ്പിച്ച നരേന്ദ്ര മോഡി, പെരുത്ത് നന്ദിണ്ട് ഒരുകാലത്തും മറക്കില്ല ചെയ്തു തന്ന ഉപകാരങ്ങള്‍ :/ :/ :/

ബൈ ദ വേ രൂപയുടെ മൂല്യം സപ്തതി ആഘോഷിക്കുന്ന വിവരം സന്തോഷ പൂര്‍വ്വം അറിയിച്ചു കൊള്ളുന്നു…എന്നായിരുന്നു മറ്റൊരു പ്രതികരണം.

ശെടാ O.7 നശിപ്പിച്ചതിനിങ്ങനെ പ്രാകുവാണോ സന്തോഷിച്ചാട്ട്..സന്തോഷിച്ചാട്ട് എന്ന് ട്രോളുന്നവരും ഉണ്ട്.

“”റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തിയ നിരോധിച്ച നോട്ടുകള്‍ എണ്ണിത്തീര്‍ന്നു ട്ടോ.99.3 ശതമാനവും തിരിച്ചെത്തിയിട്ടുണ്ട്.ചുരുങ്ങിയത് മൂന്ന് ലക്ഷം കോടിയെങ്കിലും തിരിച്ചെത്തിയില്ലേല്‍ വിനു പറയുന്നത് അനുസരിക്കാമെന്ന് ഒന്നരക്കൊല്ലം മുന്നേ സുര പറഞ്ഞത് ഇന്നലെ കഴിഞ്ഞ പോലുണ്ട്.””-


അസാധുവാക്കിയ നോട്ടുകളില്‍ 99.3 % തിരിച്ചെത്തി; ഐസകിനെ വെല്ലുവിളിച്ച് ചാനല്‍ ചര്‍ച്ചയില്‍ സുരേന്ദ്രന്‍ അന്ന് പറഞ്ഞ വാക്ക് പാലിക്കുമോ?


“”റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ മോദിയുടെ ഭരണം ഇനിയും ഭാക്കി..സന്തോഷമായില്ലേ രൂപയുടെ കാര്യത്തില്‍ ഒരു തീരുമാനമായില്ലേ ????
അഛാദിന്‍- “”

“”അതായതു ചേട്ടാ , പഴയ നോട്ടിന്റെ ഒന്നും കളര്‍ അത്ര പോരാരുന്നു ….നല്ല പെട പെട പെടക്കണ പുതിയ നോട്ട് വിത്ത് ജി.പി.എസ് ട്രാക്കിംഗ് … അതാണ് നുമ്മ കണ്ട പകല്‍ കിനാവ്””

“”ജി.പി.എസും നാനോ ചിപ്പും ഉള്ള നോട്ട് അതായിരുന്നു…അദ്ദേഹത്തിന്റെ സ്വപ്നം…അത്യാവശ്യത്തിന് ഒരു ചെറിയ ക്യാമറയും.””

“”നോട്ട് നിരോധത്തിന് ശേഷം 99.3 ശതമാനം വോട്ട് തിരികെ വന്നുവെന്ന് ആര്‍ബിഐ.അല്ല രമണാ നോട്ട് നിരോധനം എന്തിനായിരിന്നു എന്നാ പറഞ്ഞത്. കള്ളപ്പണം പിടിക്കാനെന്നോ മറ്റോ ആയിരുന്നില്ലേ..? എന്നിട്ടിപ്പോ എന്തായി.?

NB: ആ സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജിന്റെ പ്രൊഫൈല്‍ ലിങ്ക് അറിയാവുന്നവര്‍ ഒന്ന് കമന്റ് ആയി ഇടണേ….””

“”
0. 7% വന്നില്ലല്ലോ… അതാണ് ഞങ്ങള്‍ പറഞ്ഞ കള്ളപ്പണം… അല്ല പിന്നെ””

“”നോട്ട് സൂക്ഷിക്കുന്നതില്‍ നമ്മള്‍ ഇന്ത്യക്കാരെ കഴിഞ്ഞേ ലോകത്ത് ആരെങ്കിലും ഉണ്ടാകൂ…!* അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരികെ വന്നതായി റിസര്‍വ് ബാങ്ക്! (ഹാവൂ, എണ്ണിക്കഴിഞ്ഞല്ലോ).””

“”നിരോധിച്ചതില്‍ 99.3% നോട്ടും തിരിച്ചു ബാങ്കില്‍ എത്തി… സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ദുരന്തം എന്ന് കൃത്യമായി വിളിക്കാം ഇതിനെ…

നോട്ടു നിരോധന ദുരന്തം കാരണം ജീവന്‍ നഷ്ടപ്പെട്ട നൂറ്റമ്പതോളം ആളുകളുടെ കുടുംബത്തിനു നഷ്ടപരിഹാരം കൊടുക്കാനും തൊഴിലും മറ്റും നഷ്ടപ്പെട്ടവരുടെ പുനരധിവാസം നടത്താനും സേവാഭാരതിയുടെ അക്കൗണ്ട്ലേക്ക് ഉദാരമായി സംഭാവന ചെയ്യുക… ജയ് ഹിന്ദ്….””