ലാവ്‌ലിന്‍ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി സുപ്രീംകോടതി; കേസ് തിങ്കളാഴ്ച പരിഗണിക്കും
S.N.C Lavlin
ലാവ്‌ലിന്‍ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി സുപ്രീംകോടതി; കേസ് തിങ്കളാഴ്ച പരിഗണിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th August 2020, 10:19 pm

ന്യൂദല്‍ഹി: എസ്.എന്‍.സി ലാവ്ലിന്‍ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി സുപ്രീം കോടതി. ജസ്റ്റിസുമാരായ യു.യു. ലളിത്, വിനീത് സരണ്‍, എന്നിവരുടെ ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക. തിങ്കളാഴ്ചയാണ് കേസ് പരിഗണിക്കുന്നത്.

ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായിരുന്ന ബെഞ്ചാണ് ഇതുവരെ കേസ് പരിഗണിച്ചിരുന്നത്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരായ സി.ബി.ഐ അപ്പീലാണ് സുപ്രീം കോടതിയിലുള്ളത്.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, എസ്.എന്‍.സി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവ്‌ലിന്‍ കേസിന് കാരണമായത്.

കേസന്വേഷിച്ച സി.ബി.ഐയുടെ ആരോപണങ്ങള്‍ തെളിവില്ലെന്ന് കണ്ട് സി.ബി.ഐ പ്രത്യേക കോടതിയും, ഹൈക്കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയായിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ സുപ്രീം കോടതിയെ സമീപിക്കുന്നത്.

ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി കസ്തൂരി രങ്ക അയ്യരും, ആര്‍. ശിവദാസനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പടെയുള്ളവരുടെ ഹരജികളില്‍ ഹൈക്കോടതി ഉത്തരവ് ഭാഗികമായി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: SNC Lavlin Case Pinaray Vijayan