വൃത്തികേട് എഴുതുന്നതിന് പരിധി ഇല്ലേ; മഞ്ഞ പത്രങ്ങളുടെ മോശം എഴുത്തുക്കള്‍ക്കെതിരെ ഗായിക രഞ്ജിനി ജോസ്
ഓണ്‍ലൈനില്‍ തന്നെ പറ്റി മോശം തലകെട്ടുകള്‍ ഉപയോഗിച്ച് വര്‍ത്തകള്‍ എഴുതുന്നവര്‍ക്കെതിരെ പ്രശ്‌സ്ത ഗായിക രഞ്ജിനി ജോസ്.
സ്വകാര്യ ജീവിതം ഒരിക്കലും പൊതു സമൂഹത്തിന് മുന്നില്‍ ഇന്നേവരെ പറഞ്ഞിട്ടില്ലെന്നും, ഒരു പരിപാടികളില്‍ പ്രശ്‌നം ഉണ്ടാക്കുകയോ മറ്റ് പരാതികള്‍ ഒന്നും കേള്‍പ്പിച്ചിട്ടില്ലെന്നും പക്ഷെ കുറച്ചു മാസങ്ങളായി തന്നെ ടാര്‍ഗറ്റ് ചെയ്ത് നിരന്തരം ഇത്തരം മോശം വാര്‍ത്തകള്‍ ഉണ്ടാകുന്നു എന്നുമാണ് രഞ്ജിനി പറയുന്നത്.
സുഹൃത്തുക്കളുമായുള്ള ചിത്രങ്ങള്‍ ദുര്‍വ്യാഖ്യാനിച്ച് ആവശ്യമില്ലാത്ത തലക്കെട്ടുകള്‍ നല്‍കി മഞ്ഞ പത്രങ്ങള്‍ വര്‍ത്തകള്‍ നല്‍കുന്നുവെന്നും രഞ്ജിനി കൂട്ടിച്ചേര്‍ക്കുന്നു.
ഇതിനെതിരെ ശക്തമായ രീതിയുള്ള നടപടികള്‍ വേണമെന്നും, നിയമങ്ങള്‍ വരണമെന്നും, തന്റെ വീഡിയോക്ക് മോശം കമന്റ് എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ രണ്ട് തവണ ആലോചിച്ച് മാത്രം അത് ചെയ്യുക ഇല്ലെങ്കില്‍ ഉറപ്പായും പരാതി നല്‍കുമെന്നും രഞ്ജിനി പറയുന്നു.
‘എല്ലാത്തിന്റെയും അടിസ്ഥാനം വൃത്തികേട് ആണോ, നിങ്ങള്‍ക്കും സുഹൃത്തുക്കളും സഹോദരങ്ങളുമില്ലേ, ഇത്രയും ഇടുങ്ങിയ ചിന്തയിലാണോ മഞ്ഞ പത്രത്തില്‍ ഉള്ളവര്‍ ജീവിക്കുന്നത്. കാണുന്നത് എല്ലാം വൃത്തികേടായി ചിത്രീകരിക്കുന്നത് എന്തിനാണ്. എല്ലാത്തിനും ഒരു പരിധി ഇല്ലേ’ ; രഞ്ജിനി പറയുന്നു.
കൂടുതല്‍ പ്രശ്‌നം ആകണ്ട എന്ന് കരുതിയാണ് പലരും മിണ്ടാതെ ഇരിക്കുന്നത് എന്നും പക്ഷെ ഇത്രയും വൃത്തികേടുകള്‍ എഴുതുന്നതിനേക്കാള്‍ വലുതല്ല താന്‍ ഇതിനോട് പ്രതികരിക്കുന്നത് എന്നും പറയുന്നു രഞ്ജിനി. തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് ഗായിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Content Highlight : Singer Ranjini Jose against clickbait contents against her