Entertainment news
'എങ്ങനെ സിനിമകളില്‍ അഭിനയിക്കണമെന്ന് പഠിപ്പിക്കുന്ന അഭിനേതാക്കള്‍ ഇപ്പോഴും നമുക്കുണ്ട്'; ഹോം സിനിമയേയും ഇന്ദ്രന്‍സിനെയും അഭിനന്ദിച്ച് സിദ്ധാര്‍ഥ്
ഈയടുത്തകാലത്ത് ഇറങ്ങിയ സിനിമകളില്‍ വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു ഹോം. സിനിമയും സിനിമയിലെ കഥാപാത്രങ്ങളും ഒരുപോലെ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു.
സിനിമയ്ക്ക് ആശംസകളറിയിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയില്‍ ഇന്ദ്രന്‍സും ശ്രീനാഥ് ഭാസിയും കാഴ്ചവെച്ച പ്രകടനത്തെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സിനിമയെ കുറിച്ചും സിനിമയിലെ ഇരുവരുടെയും അഭിനയത്തെ കുറിച്ചുമുള്ള തന്റെ അഭിപ്രായം സിദ്ധാര്‍ഥ് പങ്കുവെച്ചത്.
”ഇന്ദ്രന്‍സ് ചേട്ടന്‍ എന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ്. ഈ ചിത്രം കണ്ടതിന് ശേഷം എനിക്ക് അദ്ദേഹത്തെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും തോന്നി. ദൈവത്തിന് നന്ദി, എങ്ങനെ സിനിമകളില്‍ അഭിനയിക്കണമെന്ന് പഠിപ്പിക്കുന്ന മുതിര്‍ന്ന അഭിനേതാക്കള്‍ ഇപ്പോഴും നമുക്കുണ്ട്…
ദയവായി നിങ്ങളുടെ കുടുംബത്തോടൊപ്പം ഇത് കാണുക. കേരളത്തില്‍ നിന്ന് വിസ്മയിപ്പിക്കുന്ന ഒരുപാട് സിനിമകള്‍ വരുന്നുണ്ട്.
ഒരു കലാകാരനെന്ന നിലയില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന ശ്രീനാഥ് ഭാസിയോട് സ്‌നേഹം മാത്രം. ഈ ചിത്രത്തിനായി ഒത്തുചേര്‍ന്ന എല്ലാവര്‍ക്കും എന്റെ പിന്തുണയറിയിക്കുകയാണ്. നിങ്ങളെല്ലാവരും ഊഷ്മളമായ സ്‌നേഹം അര്‍ഹിക്കുന്നുണ്ട്,’ സിദ്ധാര്‍ഥ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ആഗസ്റ്റ് 19നായിരുന്നു ഹോം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ എല്ലാവരുടെയും പ്രകടനങ്ങള്‍ കയ്യടികളോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. സിനിമയില്‍ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് തന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോര്‍മെന്‍സിലൂടെ ഇന്ദ്രന്‍സ് ഒരിക്കല്‍ക്കൂടി ആരാധകരുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചത്.
സിനിമയിപ്പോള്‍ ബോളിവുഡില്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസിന്റെ ആദ്യ ബോളിവുഡ് പ്രോജക്ട് കൂടിയാകും ഈ ചിത്രം.
ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലന്‍, കൈനകരി തങ്കരാജ് തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ അഭിനയം ഏറെ പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Siddharth praises home cinema and Indrans