Entertainment news
പ്രേമലുവിന്റെ വൺലൈൻ കേട്ട് കഴിഞ്ഞാൽ ഞാനാണെങ്കിൽ ഇത് എന്താണെന്ന് ചോദിക്കും: ശ്യാം മോഹൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 15, 12:19 pm
Friday, 15th March 2024, 5:49 pm

പ്രേമലു കഴിഞ്ഞതിന് ശേഷം തന്റെ സിനിമാ തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ശ്യാം മോഹൻ. സിനിമയിലുള്ള തന്റെ സുഹൃത്തുക്കളോട് ഉപദേശം ചോദിക്കാറുണ്ടെന്നും പുതിയ സിനിമയുടെ വൺലൈൻ കിട്ടുമ്പോൾ അവർക്ക് അയച്ച് കൊടുക്കാറുണ്ടെന്നും ശ്യാം മോഹൻ പറഞ്ഞു.

ചില കഥകൾ വായിക്കുമ്പോൾ പ്രശ്നമാണെന്ന് തോന്നുമെന്നും തന്റെ ജഡ്ജ്മെന്റ് ശരിയല്ലാത്തതുകൊണ്ടാണോ എന്ന് കരുതി സുഹൃത്തുകൾക്ക് അയച്ചു കൊടുക്കുമെന്നും ശ്യാം കൂട്ടിച്ചേർത്തു. പ്രേമലുവിന്റെ വൺലൈൻ കേട്ട് കഴിഞ്ഞാൽ താനാണെങ്കിൽ ഇത് എന്താണെന്ന് ചോദിക്കുമെന്നും ഇതൊരു സെൻസ് ഉള്ള പ്രൊഡ്യൂസർക്കെ മനസിലാവുകയുള്ളൂയെന്നും ശ്യാം കൗമുദി മൂവിസിനോട് പറഞ്ഞു.

‘ഞാൻ സിനിമയിൽ സുഹൃത്തുക്കൾ ആയിട്ടുള്ള ആളുകളോട് പുതിയ സിനിമയുടെ കഥ വരുമ്പോൾ ഉപദേശം ചോദിക്കാറുണ്ട്. ചില കഥയുടെ വൺലൈൻ ഒക്കെ കിട്ടുമ്പോൾ അവർക്ക് അയച്ചുകൊടുക്കും. എനിക്ക് വായിക്കുമ്പോൾ പ്രശ്നമാണെന്ന് തോന്നും. എന്റെ ജഡ്ജ്മെന്റ് ശരിയല്ലാത്തതുകൊണ്ടാണോ എന്ന് കരുതി അവർക്ക് അയച്ചു കൊടുക്കും.

ഇപ്പോൾ പ്രേമലുവിന്റെ വൺലൈൻ കേട്ട് കഴിഞ്ഞാൽ ഞാനാണെങ്കിൽ ഇത് എന്താണെന്ന് ചോദിക്കും. ഇതൊരു സിമ്പിൾ ആയിട്ടുള്ള പരിപാടിയാണ്. ഒരു ചെറുക്കൻ പെണ്ണിന്റെ പുറകെ നടക്കുന്നു, അവൾ റിജക്ട് ചെയ്യുന്നു. ഇതാണ് അതിന്റെ വൺലൈൻ. ഇതൊരു സെൻസ് ഉള്ള പ്രൊഡ്യൂസർക്കെ മനസ്സിലാവുകയുള്ളൂ. ദിലീഷ് ഏട്ടൻ ശ്യാമേട്ടൻ സാധനം പോലെയുള്ള ആളുകൾക്കൊക്കെ.

എനിക്കത്ര സെൻസ് ഉള്ളതായി എനിക്ക് തോന്നുന്നില്ല. ഇനി ഇങ്ങനെയുള്ള കഥകൾ വരുമ്പോൾ എന്റെ സുഹൃത്തുക്കളായ ഗിരീഷിനോട് അൽത്താഫ് സലീമിനോട് സജഷൻ ചോദിക്കാറുണ്ട്. അവർക്ക് കുറച്ചുകൂടെ എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് അവരോട് ചോദിക്കും. അവർ ചെയ്യേണ്ട എന്ന് പറയും എന്നല്ല.

അവർ പറഞ്ഞുതരും എങ്ങനെയൊക്കെ ആയിരിക്കാം എന്നൊക്കെ ഹെല്പ് ചെയ്യാറുണ്ട്. കാര്യങ്ങൾ തീരുമാനിക്കാൻ ഇങ്ങനെ കുറെ സുഹൃത്തുക്കൾ ഉള്ളത് കൊണ്ടാണ്. എല്ലാ സിനിമയും നമുക്ക് അവരെ പോയി ശല്യം ചെയ്യാൻ പറ്റില്ല. അവരും ഒരുപാട് തിരക്കുള്ള ആളുകളാണ്. ഇനി നമുക്കും അങ്ങനെ ചിന്തിക്കാൻ കഴിയണം,’ ശ്യാം മോഹൻ പറഞ്ഞു.

Content Highlight: Shyam mohan about premalu movie’s one line