ഞാനാണ് ഈ സിനിമയില്‍ ആദ്യം സൈന്‍ ചെയ്തത്, എന്നെ കണ്ടല്ലേ ലാലേട്ടനെ കാസ്റ്റ് ചെയ്തത്, എന്ന് ഞാന്‍ മേജര്‍ രവിയോട് പറയുമായിരുന്നു: ശ്വേത മേനോന്‍
Entertainment news
ഞാനാണ് ഈ സിനിമയില്‍ ആദ്യം സൈന്‍ ചെയ്തത്, എന്നെ കണ്ടല്ലേ ലാലേട്ടനെ കാസ്റ്റ് ചെയ്തത്, എന്ന് ഞാന്‍ മേജര്‍ രവിയോട് പറയുമായിരുന്നു: ശ്വേത മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th November 2022, 11:54 am

1991ല്‍ അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ശ്വേത മേനോന്‍. പിന്നീട് സൗന്ദര്യ മത്സരങ്ങളിലൂടെയും ശ്വേത തിളങ്ങിയിട്ടുണ്ട്.

മോഹന്‍ലാലിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കുവെച്ചതിന്റെ അനുഭവം പറയുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ശ്വേത. കീര്‍ത്തിചക്ര എന്ന മേജര്‍ രവി ചിത്രത്തില്‍ ലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള ചില അനുഭവങ്ങളാണ് താരം പങ്കുവെക്കുന്നത്.

”കീര്‍ത്തിചക്രക്ക് മുമ്പ് തന്നെ കാക്കക്കുയില്‍ സിനിമയിലെ ‘ആലാരേ ഗോവിന്ദ’ എന്ന പാട്ടില്‍ ഞാന്‍ ലാലേട്ടനൊപ്പം ഡാന്‍സ് ചെയ്തിട്ടുണ്ട്. ലാലേട്ടനെ എനിക്കെന്റെ സ്‌കൂള്‍ സ്റ്റേജ് മുതല്‍ അറിയാവുന്നതാണ്.

അദ്ദേഹം എന്റെ ഫാമിലിയുമായും പരിചയമുള്ളയാളാണ്. അതുകൊണ്ട് സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ എനിക്ക് ലാലേട്ടനെ അറിയാമായിരുന്നു.

കീര്‍ത്തിചക്ര ചെയ്ത് കഴിഞ്ഞപ്പോള്‍ ഞാന്‍ എപ്പോഴും മേജര്‍ രവിയോട പറയുമായിരുന്നു, ‘രവീ, ഐ ആം ദ ഫസ്റ്റ് വണ്‍, ലാലേട്ടന് മുമ്പേ ഞാനാണ് കീര്‍ത്തിചക്ര സൈന്‍ ചെയ്തത്, പിന്നെയാണ് നിങ്ങള്‍ മോഹന്‍ലാലിനെ കാസ്റ്റ് ചെയ്തത്,” എന്ന്. ഇത് ഞാന്‍ എപ്പോഴും പറയുമായിരുന്നു.

കാരണം എനിക്കായിരുന്നു കീര്‍ത്തിചക്രയിലെ ആദ്യ സൈനിങ് എമൗണ്ട് തന്നത്. ‘എന്നെ കണ്ടിട്ടല്ലേ ലാലേട്ടനെ കാസ്റ്റ് ചെയ്തത്,’ എന്ന് ഞാന്‍ തമാശക്ക് രവിയോട് ചോദിക്കുമായിരുന്നു (ചിരി).

ലാലേട്ടന്റെത് തീര്‍ത്തും വ്യത്യസ്തമായ ഒരു വര്‍ക്കിങ് സ്‌റ്റൈലാണ്. ഭയങ്കര നിസാരമായി അഭിനയിക്കുന്ന ഒരാളാണ്, എല്ലാ ടേക്കും വ്യത്യസ്തമായിരിക്കും. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നത് ഫണ്ണാണ്.

മമ്മൂക്കയുടെയും ലാലേട്ടന്റെയും കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ നെര്‍വസ് ആകാറുണ്ട്. ബബ്ബബ്ബ ആയിപ്പോകും,” ശ്വേത മേനോന്‍ പറഞ്ഞു.

അതേസമയം, അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന പള്ളിമണി ആണ് ശ്വേത മേനോന്റെ റിലീസിനൊരുങ്ങിയ ചിത്രം. സൈക്കോ ഹൊറര്‍ ത്രില്ലര്‍ മോഡില്‍ ഒരുക്കിയിരിക്കുന്ന സിനിമയില്‍ നിത്യ ദാസ്, കൈലാഷ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight: Shweta Menon talks about her experience of acting with Mohanlal