സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ശ്രദ്ധ ശ്രീനാഥ്. 2015ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമായ കോഹിനൂരിലൂടെയാണ് നടി തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ നിരവധി മികച്ച സിനിമകളില്‍ അഭിനയിച്ചു.
മാധവന്‍, അജിത്ത്, വിശാല്‍ ഉള്‍പ്പെടെയുള്ള മികച്ച താരങ്ങളോടൊപ്പം അഭിനയിക്കാനും ശ്രദ്ധക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ മാധവനെ കുറിച്ച് സംസാരിക്കുകയാണ് നടി. വിക്രം വേദയില്‍ മാധവന്റെ ജോഡിയായിരുന്നു ശ്രദ്ധ. അദ്ദേഹത്തോടൊപ്പം പടപടപ്പില്ലാതെ റിലാക്‌സായി അഭിനയിക്കാമെന്നും മാധവന്‍ അഭിനയത്തിന്റെ ടിപ്സ് പറഞ്ഞു തരുമായിരുന്നെന്നും നടി പറഞ്ഞു.
താന്‍ തമിഴ് നല്ലവണ്ണം ഉച്ചരിക്കുന്നതിന് കാരണക്കാരന്‍ മാധവന്‍ ആണെന്നും ഏത് വാക്ക് എങ്ങനെ ഉച്ചരിക്കണം അതിന് എങ്ങനെ ഭാവം നല്‍കണം എന്നൊക്കെ പറഞ്ഞു തന്നത് അദ്ദേഹമാണെന്നും ശ്രദ്ധ ശ്രീനാഥ് കൂട്ടിച്ചേര്‍ത്തു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘എന്റെ ആദ്യ തമിഴ് ചിത്രമായ ഇവന്‍ തന്തിരന്‍ എന്ന സിനിമയിലെ നായകന്‍ ഗൗതംകാര്‍ത്തിക്കായിരുന്നു. ചുറുചുറുക്കുള്ള യുവാവാണ്. എന്റെ ബെസ്റ്റ് ഫ്രണ്ട്.
മാധവനൊപ്പം പടപടപ്പില്ലാതെ റിലാക്‌സായി അഭിനയിക്കാം. അദ്ദേഹം അഭിനയത്തിന്റെ ടിപ്സും പറഞ്ഞു തരും
ശ്രദ്ധ ശ്രീനാഥ്
വിക്രം വേദയില്‍ മാധവന്റെ ജോഡിയായിരുന്നു. പടപടപ്പില്ലാതെ റിലാക്‌സായി അഭിനയിക്കാം. അദ്ദേഹം അഭിനയത്തിന്റെ ടിപ്സും പറഞ്ഞു തരുമായിരുന്നു.
ഞാന്‍ തമിഴ് നല്ലവണ്ണം ഉച്ചരിക്കുന്നതിന് കാരണക്കാരന്‍ സത്യത്തില്‍ അദ്ദേഹമാണ്. ഏത് വാക്ക് എങ്ങനെ ഉച്ചരിക്കണം, അതിന് എങ്ങനെ ഭാവം നല്‍കണം എന്നൊക്കെ പറഞ്ഞുതരും,’ ശ്രദ്ധ ശ്രീനാഥ് പറഞ്ഞു.
Content Highlight: Shraddha Srinath Talks About R Madhavan And Vikram Vedha Movie