World News
ഒമാനില്‍ മസ്ജിദിന് സമീപം വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 16, 03:44 am
Tuesday, 16th July 2024, 9:14 am

മസ്‌കത്ത്: ഒമാനില്‍ മസ്ജിദിന് സമീപത്തായി വെടിവെപ്പ്. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി ആളുകള്‍ക്ക് സാരമായി പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. മസ്‌കത്തിലെ വാദി കബീറിലെ മസ്ജിദ് പരിസരത്താണ് വെടിവെപ്പുണ്ടായത്.

സംഭവത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി റോയല്‍ ഒമാന്‍ പൊലീസ് സ്ഥിരീകരിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതായും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.


അതേസമയം വെടിവെപ്പിന് പിന്നില്‍ ആരാണെന്നും ആക്രമണത്തിനുള്ള കാരണമെന്താണെന്നതില്‍ വ്യക്തതയിലെന്നും ഒമാന്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Content Highlight: Shooting near a mosque in Oman