2023 ലോകകപ്പില്‍ എട്ട് മത്സരത്തില്‍ നിന്നും നാല് വിജയം മാത്രം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരിക്കുകയാണ്.
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ ഷോയിബ് മാലിക് പാകിസ്ഥാന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നില്ല എന്നാണ് പറയുന്നത്. ട്വന്റി- ട്വന്റി ഫോര്‍മാറ്റിലെ ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡിനെ ലക്ഷ്യമിട്ടു കൊണ്ടായിരുന്നു അദ്ദേഹം ഇപ്പോള്‍ വിരമിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. ടി-ട്വന്റി ക്രിക്കറ്റ് ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ വെസ്റ്റിന്‍ഡീസ് സൂപ്പര്‍ താരമായ ക്രിസ് ഗെയ്‌ലിനെ മറികടക്കാനാണ് മാലിക് ലക്ഷ്യമിടുന്നതെന്നണ് അദ്ദേഹം പറഞ്ഞു.
താന്‍ മത്സരങ്ങള്‍ ആസ്വദിക്കുന്നുണ്ട്, പാക്കിസ്ഥാന് വേണ്ടി കളിക്കുന്നതില്‍ താല്പര്യമുണ്ടെന്നും അതിന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തനിക്ക് വ്യക്തമായ റോള്‍ തരണമെന്നും മാലിക് പറഞ്ഞു.
‘ക്രിസ് ഗെയ്‌ലിനെ മറികടന്ന് ടി-ട്വന്റി ഫോര്‍മാറ്റില്‍ ഏറ്റവും മികച്ച കളിക്കാരന്‍ ആകാന്‍ 2000 റണ്‍സ് നേടുക എന്നതാണ് എന്റെ ലക്ഷ്യം. പക്ഷേ 2024 ലോകകപ്പില്‍ ഞാന്‍ പാകിസ്ഥാനെ പ്രതിനിധീകരിക്കുന്നില്ല. ഞാന്‍ കളിക്കാന്‍ തയ്യാറാണ് പക്ഷേ ഒരു വ്യക്തത ആവശ്യമുണ്ട്. നന്നായി ആസ്വദിച്ചു തന്നെയാണ് ഞാന്‍ കളിക്കാറുള്ളത്, ഫിറ്റ്‌നസിന്റെ പ്രശ്‌നവും ഇല്ല,’ മാലിക് പറഞ്ഞു.
463 മത്സരങ്ങളില്‍ നിന്നും 144. 75 സ്‌ട്രൈക്ക് റേറ്റില്‍ 36.22 ശരാശരിയില്‍ ഗെയ്ല്‍ 14562 റണ്‍സ് ആണ് നേടിയിട്ടുള്ളത്. 22 സെഞ്ച്വറികളും 88 അര്‍ധസെഞ്ച്വറികളും 1132 ബൗണ്ടറികളും 1056 സിക്‌സറുകളുമാണ് ഗെയ്ല്‍ ട്വന്റി-ട്വന്റിയില്‍ അടിച്ചുകൂട്ടിയത്.
I am not playing cricket because I wanted to represent Pakistan in T20 World Cup 2024, If they want me then I want clarity, I wanted to break Chris Gayle record for the most runs in T20 cricket: Shoaib Malik pic.twitter.com/7dhFCpCTJA
— ٰImran Siddique (@imransiddique89) November 13, 2023
ഷോയിബ് മാലിക് 515 മത്സരങ്ങളില്‍ നിന്നും 12688 റണ്‍സുകള്‍ ആണ് അടിച്ചെടുത്തത്. 36.25 ശരാശരിയും 127.68 സ്‌ട്രൈക്ക് റേറ്റുമാണ് മാലിക്കിന്. 79 അര്‍ധസെഞ്ച്വറികളും 991 ബൗണ്ടറുകളും 397 സിക്‌സറുകളുമാണ് താരത്തിന്റെ പക്കളുള്ളത്.
2023ലെ ഐ.സി.സി ലോകകപ്പില്‍ അദ്ദേഹം വസിം അക്രം, മിസ്ബ ഉള്‍ ഹഖ്, മോയിന്‍ ഖാന്‍ എന്നിവരോടൊപ്പം എ സ്‌പോര്‍ട്‌സില്‍ പ്രവര്‍ത്തിച്ചിരുന്നു.
Content Highlight: Shoaib Malik’s goal is to break Chris Gayle’s record