മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അഭിനയവും പ്രകടനവുമെല്ലാം ഒരു സിനിമയുടെ സംവിധായകനെ അനുസരിച്ചിരിക്കുമെന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നു.
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അഭിനയവും പ്രകടനവുമെല്ലാം ഒരു സിനിമയുടെ സംവിധായകനെ അനുസരിച്ചിരിക്കുമെന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നു.
ഒരു അഭിനേതാവ് എന്ന നിലയിൽ നല്ല അനുസരണയും ക്ഷമയും ഉണ്ടെങ്കിൽ മാത്രമേ നല്ല നടനാവൻ കഴിയുകയുള്ളൂവെന്നും മറ്റ് താരങ്ങൾ ആരുടെ പടത്തിൽ അഭിനയിച്ചാലും അത് അവരുടെ പടം തന്നെയായിരിക്കുമെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.
ഉണ്ട എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് സംവിധായകൻ ഖാലിദ് റഹ്മാനെ അനുസരിച്ച് അഭിനയിക്കുന്ന മമ്മൂട്ടിയെ കണ്ട് താൻ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും ഷൈൻ ടോം ചാക്കോ കൂട്ടിച്ചേർത്തു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.
‘ദിലീപേട്ടനും ജയറാമേട്ടനുമൊക്കെ ആരുടെ പടത്തിൽ അഭിനയിച്ചാലും അത് അവരുടെ പടം തന്നെയാവും. പക്ഷെ മമ്മൂക്കയും ലാലേട്ടനും അങ്ങനെയല്ല.
അവർ രണ്ട് പേരും അഭിനയിക്കുന്ന പടങ്ങൾ അവരുടെ സംവിധായകരുടെ പടം പോലെയിരിക്കും. റഹ്മാന്റെ കൂടെ ഉണ്ട എന്ന ചിത്രം ചെയ്യുമ്പോഴാണ് മനസിലായത്, റഹ്മാൻ എന്നാൽ 27 വയസായ പയ്യൻ. മമ്മൂക്ക ഒരു പത്തമ്പത്താറ് വയസുള്ള ആളും.
എന്നിട്ടും അദ്ദേഹം റഹ്മാൻ പറയുന്നത് കേട്ട് ചെയ്യുന്നത് കണ്ട് ഞാൻ അതിശയിച്ചു പോയി. അതായത് ഒരു കൊച്ച് അനുസരിക്കുന്ന പോലെയാണ് പുള്ളി ചെയ്യുന്നത്. മമ്മൂക്ക അദ്ദേഹത്തിന്റെ അഭിപ്രായങ്ങളൊക്കെ പറയും. പക്ഷെ സംവിധായകർ പറയുന്നതൊക്കെ അവർ അനുസരിക്കും.
ഒരു അഭിനേതാവ് എന്നാൽ നല്ല അനുസരണ ശീലവും ക്ഷമയുമുള്ള ഒരു കുട്ടി ആയിരിക്കണം. അല്ലെങ്കിൽ അവർ ചെയ്യുന്ന കഥാപാത്രങ്ങൾ എപ്പോഴും ഒരുപോലെയായിരിക്കും,’ഷൈൻ ടോം ചാക്കോ പറയുന്നു.
Content Highlight: Shine Tom Chacko Talk About Mammootty And Mohanlal