India vs England
ഷെഫാലിയും ശിഖയും തിരിച്ചെത്തി, ഇന്ദ്രാണി റോയ് പുതുമുഖം; ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
2021 May 15, 09:39 am
Saturday, 15th May 2021, 3:09 pm

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റും ഏകദിനവും ടി-20 യുമടക്കം ഏഴ് മത്സരങ്ങളടങ്ങിയ പര്യടനത്തിന് 21 അംഗ ടീമിനെയാണ് ഇന്ത്യ അയക്കുന്നത്.

ഷെഫാലി വര്‍മ്മ, ശിഖ പാണ്ഡെ, ഏക്ത ബിഷ്ട്, താനിയ ഭാട്യ എന്നിവര്‍ ടീമിലുണ്ട്. ജാര്‍ഖണ്ഡിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ് വുമണ്‍ ഇന്ദ്രാണി റോയ് ആണ് പുതുമുഖം.

ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിനങ്ങളും ടി-20കളുമാണ് ഇന്ത്യ, ഇംഗ്ലണ്ടില്‍ കളിക്കുന്നത്.

സീനിയര്‍ ഏകദിന ട്രോഫി ടൂര്‍ണ്ണമെന്റിലെ മികച്ച പ്രകടനമാണ് ഇന്ദ്രാണിയെ ടീമിലെത്തിച്ചത്. 456 റണ്‍സാണ് ടൂര്‍ണ്ണമെന്റില്‍ ഇന്ദ്രാണി അടിച്ചെടുത്തത്.

ടെസ്റ്റ്, ഏകദിന ടീമുകളെ മിതാലി രാജും ടി-20 ടീമിനെ ഹര്‍മന്‍പ്രീത് കൗറുമാണ് നയിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shikha Pandey and Taniya Bhatia return; Shafali Verma gets maiden ODI, Test call-ups