തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിതയെ ജീവിതത്തില്‍ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. ആരോപണങ്ങള്‍ സത്യമെന്നു തെളിഞ്ഞാല്‍ മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കും.
സരിത സംസാരിക്കുന്നതിന്റെയും മറ്റ് ഇടപെടലുകളുടെയും വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി ഹാജരാക്കാന്‍ നിയമ പോരാട്ടം നടത്തുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു
സോളാര്‍ കേസില്‍ കക്ഷി ചേരും. ബിജുവിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ ഭരണപക്ഷത്തുള്ള ഒരാളാണെന്നും അത് ആരാണെന്ന് അറിയാനുള്ള ശ്രമത്തിലാണ് താനെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം ആറു പ്രമുഖര്‍ സരിത നായരെ ഉപയോഗിച്ചെന്നു സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റീസ് ജി. ശിവരാജന്‍ കമ്മീഷന്‍ മുന്‍പാകെയാണു ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.