ന്യൂദല്‍ഹി: തമിഴ്‌നാട്ടില്‍ മക്കള്‍ നീതി മയ്യം (എം.എന്‍.എം) അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്കു ശമ്പളം നല്‍കുമെന്ന കമല്‍ ഹാസന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ശശി തരൂര്‍ എം.പി.
വീട്ടിലെ ജോലികളെ ശമ്പളമുള്ള തൊഴിലായി അംഗീകരിക്കുക എന്ന കമല്‍ ഹാസന്റെ ആശയത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് തരൂര്‍ പറഞ്ഞത്.
വീട്ടമ്മമാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസ വേതനം നല്‍കുന്നത് അവരുടെ സേവനങ്ങള്‍ തിരിച്ചറിയുന്നതിനും ധനസമ്പാദനത്തിനും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പു പ്രകടനപത്രികയുടെ ഭാഗമായ ഏഴിന ‘ഭരണ, സാമ്പത്തിക അജന്‍ഡ’ യിലായിരുന്നു ‘വീട്ടമ്മമാര്‍ക്ക്’ ശമ്പളം നല്‍കുമെന്ന് കമല്‍ ഹാസന്‍ പ്രഖ്യാപിച്ചത്. ഇത് പ്രായോഗികമാണോയെന്ന ചോദ്യത്തിന്, അഴിമതി ഇല്ലാതാക്കിയാല്‍ എല്ലാ പദ്ധതികള്‍ക്കും പണം കണ്ടെത്താനാകുമെന്നായിരുന്നു പ്രതികരണം. സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും കമല്‍ ഹാസന്‍ വാഗ്ദാനം ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക