മുംബൈ: എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മില്‍ കൂടിക്കാഴ്ച നടന്നെന്ന വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ് ശിവേസേന രംഗത്തെത്തിയതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍.
ചില കാര്യങ്ങള്‍ക്ക് വേണ്ടി പവാറും അമിത് ഷായും കണ്ടിരിക്കാം എന്നാണ് പാട്ടീല്‍ പറഞ്ഞത്. എന്നാല്‍ കൂടിക്കാഴ്ച നടന്നെന്ന് ഉറപ്പിച്ച് പറഞ്ഞിട്ടുമില്ല.
”അത്തരം മീറ്റിംഗുകള്‍ ഈ തലത്തിലാണ് നടക്കുന്നത്. രാഷ്ട്രീയത്തിന് പുറമെ നാം കൂടിക്കാഴ്ച നടത്തണം, ഇതാണ് നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം. ഒരു മീറ്റിംഗ് രാഷ്ട്രീയ ചര്‍ച്ചയ്ക്ക് മാത്രമല്ല. അമിത് ഷാ രാജ്യത്തെ ആഭ്യന്തരമന്ത്രിയാണ്,ശരദ് പവാര്‍ ചില കാര്യങ്ങള്‍ക്കായി കൂടിക്കാഴ്ച നടത്തിയിരിക്കാം,” പാട്ടീല്‍ പറഞ്ഞു.
എല്ലാം പരസ്യമാക്കാനാവില്ല എന്നായിരുന്നു കൂടിക്കാഴ്ചയെക്കുറിച്ച് അമിത് ഷായുടെ പ്രതികരണം.
ശനിയാഴ്ച അഹമ്മദാബാദിലെ ഫാം ഹൗസിലാണ് കൂടിക്കാഴ്ച നടന്നതെന്നും മുതിര്‍ന്ന എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ ഒപ്പമുണ്ടായിരുന്നു എന്നുമുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക